CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 38 Seconds Ago
Breaking Now

ഹീത്രൂവിലെ ബെറിന് അന്ത്യ യാത്ര ചൊല്ലാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും ഈമാസം 21ന്

ഈമാസം രണ്ടാം തീയതിയാണ് ബെറിന്റെ മരണം സംഭവിച്ചത്.

അപ്രതീക്ഷിതമായി മരണമടഞ്ഞ ഹീത്രൂവിലെ ബെറിന്‍ വര്‍ഗീസിന് അന്ത്യയാത്രയേകാന്‍ പ്രിയപ്പെട്ടവര്‍. ഈമാസം 21ന് തിങ്കളാഴ്ച രാവിലെ 11:30ന് വൈമണ്‍ഡം റോമന്‍ കത്തോലിക്കാ പള്ളിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും നടക്കുക. തുടര്‍ന്ന് വൈമണ്‍ഡം സെമിത്തേരി കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടത്തും.

ഈമാസം രണ്ടാം തീയതിയാണ് ബെറിന്റെ മരണം സംഭവിച്ചത്. വെറ്ററിനറി ഡോക്ടറായ ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെന്നപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് ബെറിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും അഞ്ചു വയസുകാരിയായ ഏക മകള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് ബെറിന്‍ ഹീത്രൂവില്‍ താമസിച്ചിരുന്നത്.

നാട്ടില്‍ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവില്‍ താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. 

ചടങ്ങു നടക്കുന്ന ദേവാലയത്തിന്റെ വിലാസം

 

Wymondham Roman Catholic Church, 1 Norwich Road, Wymondham, NR18 0QE

 

സെമിത്തേരിയുടെ വിലാസം

 

14 Cemetery Lane, Wymondham, NR18 0BN)

 




കൂടുതല്‍വാര്‍ത്തകള്‍.