CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 32 Seconds Ago
Breaking Now

ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാന്‍ ; സംയുക്തയുമായി ഇനി ഒരുമിച്ച് അഭിനയിക്കാനാകില്ലെന്ന് ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത. ഇരുവരും വീണ്ടും ഒന്നിച്ച് സിനിമയില്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികള്‍ക്കും ഉണ്ട്. ഇപ്പോഴിതാ ഇതിന് ഉത്തരം നല്‍കുകയാണ് ബിജു മേനോന്‍.

'ഞങ്ങള്‍ നല്ല കോമ്പോ അല്ലേ. സിനിമയില്‍ ഇനി ഞങ്ങള്‍ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മള്‍ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാന്‍ വല്യ പാട് വരും. കല്യാണത്തിന് മുന്‍പ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമല്‍ഹാറാ'ണ്. അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാന്‍; ബിജു മേനോന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.