
















ജിപി സര്ജറിയുടെ കാര് പാര്ക്കില് നടന്ന ഗുരുതരമായ അക്രമത്തില് 30-കളില് പ്രായമുള്ള സ്ത്രീ ബലാത്സംഗത്തിന് ഇരയായി. 21 വയസ്സുള്ള രണ്ട് പേരും, 20, 19 വയസ്സുകാരായ രണ്ട് പേരും ഉള്പ്പെടെ നാല് പുരുഷന്മാരാണ് അക്രമത്തില് അറസ്റ്റിലായിരിക്കുന്നത്.
സ്വിന്ഡണ് ഗ്രേറ്റ് വെസ്റ്റേണ് സര്ജറിയ്ക്ക് പുറത്ത് വെച്ചാണ് അതിക്രമം നടന്നത്. തിങ്കളാഴ്ച നടന്ന പീഡനങ്ങള്ക്ക് പിന്നാലെ തന്നെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഫോറന്സിക് ഓഫീസര്മാര് കാര് പാര്ക്കില് നിന്നും തെളിവുകള് ശേഖരിച്ചു. ഇതിന് ശേഷമാണ് അടച്ചിട്ട ജിപി സര്ജറിയിലേക്ക് രോഗികളെ പ്രവേശിപ്പിച്ചത്. 'ആശങ്കപ്പെടുത്തുന്ന ഈ സംഭവം പ്രാദേശിക സമൂഹത്തില് സൃഷ്ടിക്കുന്ന ആശങ്ക തിരിച്ചറിയുന്നുണ്ട്. കേസിലെ നാല് പ്രതികളെയും കണ്ടെത്തി, വേഗത്തില് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില് ഇനി മറ്റാരും പിടിയിലാകാനില്ല', ഡിറ്റക്ടീവ് ഇന്സ്പെക്ടര് ടോം സ്ട്രാക്കര് പറഞ്ഞു.
പ്രദേശത്ത് പോലീസ് സാന്നിധ്യം വര്ദ്ധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില് ആശങ്കയുള്ളവര് ഓഫീസര്മാരെ ബന്ധപ്പെടാന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ അര്ദ്ധരാത്രിയോട് അടുത്ത് സ്വിന്ഡണിലെ ജിപി സര്ജറിക്ക് അടുത്ത് ഉണ്ടായിരുന്നവര് എന്തെങ്കിലും വിവരം നല്കാന് കഴിയുമെങ്കില് ബന്ധപ്പെടണമെന്നും അഭ്യര്ത്ഥിച്ചിട്ടുണ്ട്.