
















കീര്‍ സ്റ്റാര്‍മര്‍ക്ക് ലഭിച്ച വലിയ അംഗീകാരത്തിലാണ് ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാര കസേരയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോലും കഴിയാതെ സ്റ്റാര്‍മറെ തെറിപ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയ ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായി. അങ്ങനെ ഭരിക്കുന്ന ബേണ്‍ഹാമിന് പല തീരുമാനങ്ങളും എടുക്കാനുള്ള ജനഹിതമില്ലെന്ന വിമര്‍ശനം രൂക്ഷമാണ്.
ഈ അവസരത്തില്‍ തങ്ങളുടെ പിന്തുണ കൂടുന്ന മുറയ്ക്ക് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ് ബേണ്‍ഹാമെന്നാണ് സൂചന. ഇതിനുള്ള ഒരുക്കം തുടങ്ങാന്‍ കെമി ബാഡെനോക് കണ്‍സര്‍വേറ്റീവുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇതിനിടെ ടോറി കോണ്‍ഫറന്‍സ് പ്രഖ്യാപനങ്ങള്‍ കെമി ബാഡെനോകിനും പാര്‍ട്ടിക്കും ചെറിയ മുന്നേറ്റം സമ്മാനിച്ചിട്ടുണ്ട്. ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ കണ്‍സര്‍വേറ്റീവുകള്‍ മൂന്ന് പോയിന്റ് മുന്നിലെത്തി. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് കുറയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനമാണ് വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല നിലപാട് സൃഷ്ടിച്ചത്.
ലേബര്‍ തന്നെയാണ് സര്‍വ്വെയില്‍ മുന്നിലുള്ളത്. 29% പിന്തുണ. റിഫോം പാര്‍ട്ടിക്ക് 23% പിന്തുണയുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബറിന് 336 എംപിമാരെയും, ടോറികള്‍ക്ക് 114, റിഫോമിന് 105 എംപിമാരെയും ലഭിക്കുമെന്നാണ് ഇലക്ടറല്‍ കാല്‍ക്കുലസ് കണക്കാക്കുന്നത്.