CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 13 Seconds Ago
Breaking Now

മാര്‍പ്പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന്‍

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാര്‍പ്പാപ്പ വിധേയനായത്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പ്പാപ്പ സാധാരണ നിലയില്‍ ഉണരുകയും, നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മടങ്ങുകയും ചെയ്തു. പതിവ് പരിശോധനകളിലാണ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയത്. ഏകദേശം ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാലക്കണിയില്‍ നിന്ന് പരമ്പരാഗത ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് തന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം മാര്‍പ്പാപ്പ ലോകത്തെ അറിയിച്ചത്. ശ്വാസകോശത്തിലെ മുഴ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നവംബര്‍ ആദ്യം ലാറ്റിനമേരിക്ക സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതിനാലാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അദ്ദേഹം തീരുമാനിച്ചതെന്ന് ടോക്കിയോയിലെ കര്‍ദിനാള്‍ കുകുചി തര്‍സിസിയോ ഇസാവോ വ്യക്തമാക്കി. പെറു സന്ദര്‍ശനം മാര്‍പ്പാപ്പയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്, കാരണം അദ്ദേഹം വര്‍ഷങ്ങളോളം അവിടെ മിഷണറിയായും ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.