CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 3 Seconds Ago
Breaking Now

ഗ്യാസാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു; കൃത്യമായി രോഗാവസ്ഥ കണ്ടെത്തിയെങ്കില്‍ 47-കാരി നഴ്‌സ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് കൊറോണര്‍

ഒന്‍പത് വയസ്സുള്ള മകളാണ് എന്‍എച്ച്എസ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

നെഞ്ചുവേദനയെ പലപ്പോഴും ഗ്യാസ് പ്രശ്‌നമായി കണ്ട് ചികിത്സ തേടാതെ വീട്ടിലിരുന്ന് മരണം വരിക്കുന്ന പല സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നെഞ്ചിന് പ്രശ്‌നം തോന്നി ആശുപത്രിയിലെത്തിയ എന്‍എച്ച്എസ് നഴ്‌സിനെ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് തിരിച്ചയച്ച് ഡോക്ടര്‍ 47-കാരിയെ മരണത്തിലേക്ക് തള്ളിവിട്ടു. 

നെഞ്ചുവേദനയായി എത്തിയ നഴ്‌സിന് ഗാവിസ്‌കോണാണ് ആവശ്യമെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുന്നതിന് പകരം രോഗാവസ്ഥ കൃത്യമായി തിരിച്ചറിഞ്ഞെങ്കില്‍ അവര്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് കൊറോണര്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടിലെത്തിയ 47-കാരി പോളാ ഇവേഴ്‌സ് മൂന്ന് ദിവസത്തിന് ശേഷം ഹൃയസ്തംഭനം മൂലം മരണമടയുകയായിരുന്നു. 

നഴ്‌സിന്റെ നെഞ്ചുവേദന ഹൃദയത്തിന്റെ ഭാഗത്ത് നിന്നുമല്ല വരുന്നതെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രസവവേദനയേക്കാള്‍ വലിയ വേദനയാണ് നെഞ്ചില്‍ അനുഭവപ്പെടുന്നതെന്ന് പോളാ വ്യക്തമാക്കിയതാണ്. കൂടാതെ ഇവരുടെ കുടുംബത്തില്‍ ഹൃദയപ്രശ്‌നങ്ങള്‍ മൂലം മരണപ്പെടുന്ന പശ്ചാത്തലവുമുണ്ട്. 

ഒന്‍പത് വയസ്സുള്ള മകളാണ് എന്‍എച്ച്എസ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളയ്ക്ക് എയോര്‍ട്ടിക് ടിയര്‍ സംഭവിച്ചെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതാണ് മരണകാരണമായ ഹൃദയസ്തംഭനത്തിലേക്ക് വഴിവെച്ചതെന്ന് കൊറോണര്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ സമാനമായ മരണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് കൊറോണര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് അയച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.