CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 41 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞ് 20 വര്‍ഷം കഴിഞ്ഞോ? സൂക്ഷിച്ചോ! നാലിലൊന്ന് വിവാഹ മോചനങ്ങളും രണ്ട് പതിറ്റാണ്ട് നീണ്ട വിവാഹബന്ധങ്ങള്‍; ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നവരിലെ വിവാഹമോചനങ്ങളില്‍ വര്‍ദ്ധന

അഞ്ച് മുതല്‍ ഒന്‍പത് വരെ വര്‍ഷങ്ങള്‍ക്കിടയില്‍ 23 ശതമാനം ദമ്പതികളാണ് വിവാഹമോചനം നേടുന്നത്

'7 ഇയേഴ്‌സ് ഇച്ച്' അഥവാ ഏഴ് വര്‍ഷത്തിലെ 'ചൊറിച്ചില്‍' എന്ന് സാധാരണ പറയാറുണ്ട്. വിവാഹബന്ധങ്ങള്‍ ഏഴാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച കുറയുന്നതും ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതുമായ പ്രശ്‌നത്തെ കുറിച്ചാണ് പൊതുവെ ഇത് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിട്ടനിലെ വിവാഹമോചന കണക്കുകള്‍ മറ്റൊരു ഞെട്ടിക്കുന്ന കഥയാണ് പങ്കുവെയ്ക്കുന്നത്. 

20 വര്‍ഷവും അതിലേറെയും ഒരുമിച്ച് ജീവിച്ചവര്‍ അധികമായി വിവാഹമോചനം നേടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ മിക്കവാറും വീടുവിട്ട് പോയതിന് ശേഷമാണ് പ്രായമായ ദമ്പതികള്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം നടന്ന വിവാഹമോചനങ്ങളില്‍ കാല്‍ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ് നടന്നത്. ഇതോടെ വിവാഹബന്ധത്തിലെ 'കരട്' ഏഴ് വര്‍ഷത്തിന് അപ്പുറവും കടന്നുവരുന്നുവെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും 102,879 ഹെട്രോസെക്ഷ്വല്‍ വിവാഹമോചനങ്ങളാണ് നടന്നത്. 26 ശതമാനവും 20 വര്‍ഷവും, അതിലേറെയും കാലം ഒരുമിച്ച് ജീവിച്ചവരാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. 

അഞ്ച് മുതല്‍ ഒന്‍പത് വരെ വര്‍ഷങ്ങള്‍ക്കിടയില്‍ 23 ശതമാനം ദമ്പതികളാണ് വിവാഹമോചനം നേടുന്നത്. മാതാപിതാക്കള്‍ കുട്ടികളെ ഓര്‍ത്ത് വിവാഹബന്ധം തുടരുന്നതിന്റെ സൂചനയാണ് കണക്കുകള്‍ നല്‍കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.