CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 54 Seconds Ago
Breaking Now

സ്റ്റുഡന്റ് വിസയിലെത്തി കൊലയാളിയായി! മോഡലും, നടനുമെന്ന് നടിച്ച ഇന്ത്യന്‍ വംശജന്‍ എയര്‍-ബിഎന്‍ബിയില്‍ സ്ത്രീയെ കൊലപ്പെടുത്തി; യുകെയില്‍ തങ്ങാന്‍ അവകാശം നഷ്ടപ്പെട്ട ശേഷം നടത്തിയ കുറ്റകൃത്യത്തിന് 28 വര്‍ഷം ജയില്‍

രാജ്യത്ത് നിന്നും രക്ഷപ്പെടാനായി ചോരയില്‍ കുതിര്‍ന്ന ജാക്കറ്റ് അണിഞ്ഞ് ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സന്ധുവിന് പിടിവീണത്

എയര്‍-ബിഎന്‍ബിയില്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 2024-ല്‍ സ്റ്റുഡന്റ് വിസയിലെത്തിയ ദീപക് സന്ധുവാണ് കൊലപാതക കേസില്‍ അകത്തായത്. സൗത്താംപ്ടണിലെ യൂണിവേഴ്‌സിറ്റിയിലെ പഠനം ആറ് മാസം കൊണ്ട് നിര്‍ത്തിയതോടെ ഇയാളുടെ വിസ റദ്ദായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെട്ടിട്ടും അനധികൃതമായി ബ്രിട്ടനില്‍ തുടര്‍ന്ന ശേഷമായിരുന്നു കുറ്റകൃത്യം. 

24-കാരനായ സന്ധു താനൊരു മോഡലും, അഭിനേതാവുമാണെന്നാണ് അവകാശപ്പെട്ടിരുന്നത്. വെസ്റ്റ് ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ കത്തിയുമായി എത്തിയ ഇയാള്‍ ലൈംഗിക തൊഴിലാളിയായ സിയാവോക്വിംഗ് കെയെയാണ് കൊലപ്പെടുത്തിയത്. കൊലപാതക കേസില്‍ 28 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് ഓള്‍ഡ് ബെയ്‌ലി കോടതി വിധിച്ചത്. Mr Sandhu spotted at a Southampton Coach Station before police stopped him trying to travel to Birmingham Airport

സൗത്താംപ്ടണിലെ വ്യഭിചാരശാലയില്‍ വെച്ചാണ് സന്ധു യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടയിലാണ് സന്ധു തന്റെ ബാഗില്‍ നിന്നും 500 പൗണ്ട് മോഷ്ടിച്ചതായും, നുണകള്‍ പറഞ്ഞതായും കെ തിരിച്ചറിയുന്നത്. ഇതോടെ ഇവര്‍ ഇയാളെ ഒഴിവാക്കി. 

ഇതിന്റെ പേരിലാണ് ഫ്‌ളാറ്റിലെത്തി യുവതിയെ കുത്തിക്കൊന്നത്. രാജ്യത്ത് നിന്നും രക്ഷപ്പെടാനായി ചോരയില്‍ കുതിര്‍ന്ന ജാക്കറ്റ് അണിഞ്ഞ് ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സന്ധുവിന് പിടിവീണത്. താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ വാദിച്ചത്. എന്നാല്‍ ജൂറി ഇയാളുടെ നുണകള്‍ തള്ളി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.