
















റോഡില് കാണുന്ന ബോര്ഡുകളിലെ സൂചനകള് മനസ്സിലാക്കുന്നതില് പരാജയപ്പെട്ടാല് സിറ്റി സോണുകളില് 120 പൗണ്ട് ഫൈന് അടിച്ചുകിട്ടുന്ന ഡ്രൈവര്മാരുടെ എണ്ണമേറുന്നു. അടുത്തിടെ ആരംഭിച്ച ക്ലിയര് എയര് സോണുകളില് ഡ്രൈവ് ചെയ്ത് പോയ ഡ്രൈവര്മാര്ക്കായി ഒന്പത് മില്ല്യണിലേറെ ഫൈനുകളാണ് ഇതിനകം ലഭിച്ചത്.
യുകെയിലെ വിവിധ നഗരങ്ങളില് സിഎഇസഡ് മേഖലകള് അവതരിപ്പിച്ചിട്ടുണ്ട്. ബ്രാഡ്ഫോര്ഡ്, പോര്ട്സ്മൗത്ത്, ലണ്ടന് എന്നിവിടങ്ങളില് മാത്രം 9.6 മില്ല്യണ് പെനാല്റ്റി ചാര്ജ്ജ് നോട്ടീസുകള് നല്കിക്കഴിഞ്ഞു. എമിഷന് റൂളില് പരാജയപ്പെടുന്ന വാഹനങ്ങളുമായി ക്ലിയര് എയര് സോണില് എത്തുമ്പോള് പണം അടച്ചിട്ടില്ലെങ്കില് പിഴ ചുമത്താന് നിയമം അനുവദിക്കുന്നുണ്ട്.
പല തവണ ഈ നിയമം ലംഘിച്ചതിന് 300,000 ഫൈനുകള് നല്കിയതായി പിസിഎന് ഡാറ്റ വ്യക്തമാക്കി. പുതിയൊരു നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോള് ലോ എമിഷന് സോണുകള് ഉണ്ടെന്ന് തിരിച്ചറിയാതെ ഡ്രൈവര്മാര് എളുപ്പത്തില് ഈ കുരുക്കില് വീഴുമെന്ന് മോട്ടോര്ഈസി പറയുന്നു.
എമിഷന് സോണുകള് പ്രാദേശിക തലത്തില് തീരുമാനിക്കുന്നതിനാല് ഇതിന്റെ സന്ദേശ ബോര്ഡുകള് പലയിയത്തും പല രീതിയിലാണ്. ഇതാണ് ഡ്രൈവര്മാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടനിലെ പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള് അവിടുത്തെ ഇത്തരം സോണുകള് മുന്കൂട്ടി മനസ്സിലാക്കി ഇരിക്കണമെന്നാണ് മുന്നറിയിപ്പില് പറയുന്നത്.
ക്ലിയര് എയര് സോണ് ചാര്ജ്ജ് നല്കാത്തവര്ക്ക് പുറമെ തെറ്റായ തുക അടയ്ക്കുക, സമയപരിധിക്കുള്ളില് അടയ്ക്കാതിരിക്കുക എന്നിവ സംഭവിച്ചാലും ഫൈനുകള് ലഭിക്കും. അതുകൊണ്ട് തന്നെ കടുത്ത നില ബാക്ക്ഗ്രൗണ്ടില്, ഒരു മേഘത്തിന്റെ ചിത്രവും, അതിന് ചുറ്റും പച്ച വട്ടവും കണ്ടാല് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.