
















ലേബര്‍ പാര്‍ട്ടിയില്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ കടുപ്പിക്കുന്നതിന് എതിരായ രോഷം വര്‍ദ്ധിക്കുന്നതിനിടെ പദ്ധതിയില്‍ വെള്ളം ചേര്‍ക്കുമെന്ന സൂചന ശക്തമാകുന്നു. വിദേശ ജോലിക്കാര്‍ പെര്‍മനന്റ് റസിഡന്‍സി നേടാനായി 15 വര്‍ഷം കാത്തിരിക്കുന്ന പദ്ധതിയില്‍ മാറ്റം വരുത്തുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കാര്യാലയം തയ്യാറായില്ല.
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 5 വര്‍ഷത്തിന് പകരം 15 വര്‍ഷം കാത്തിരിക്കുന്ന തരത്തില്‍ മാറ്റം വരുത്താനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പരിശോധന നടത്തുന്നത്. 2021 മുതല്‍ എത്തിയവര്‍ക്ക് കൂടി ഈ നയം മാറ്റം ബാധകമാക്കാനും അവര്‍ ലക്ഷ്യമിടുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായതോടെ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്ന പദ്ധതിയില്‍ വെള്ളം ചേര്‍ക്കുമെന്ന് ഹോം സെക്രട്ടറി തന്നെ നേരത്തെ സൂചന നല്‍കി. പ്രത്യേകിച്ച് പുതിയ നിയമത്തില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇളവ് നല്‍കാനാണ് നീക്കം.
അതേസമയം ഹോം സെക്രട്ടറിക്ക് മാറ്റങ്ങള്‍ വരുത്തുന്നതില്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഐഎല്‍ആര്‍ വിഷയത്തില്‍ ബേണ്‍ഹാം ഹോം സെക്രട്ടറിക്കൊപ്പം തന്നെ നിലകൊള്ളുന്നതായി ശ്രോതസ്സുകള്‍ വ്യക്തമാക്കി.