CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 42 Seconds Ago
Breaking Now

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ആന്ധ്രാപ്രദേശ് തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

അര്‍ണബ് ചുഴലിക്കാറ്റ് തീരം തൊട്ടു. പുലര്‍ച്ചെ 1.20ന് പുതുച്ചേരിയിലെ യാനത്തിന് സമീപം കരതൊട്ടുവെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തീരദേശ ദേശീയ പാതയില്‍ ഗതാഗത തടസവുമുണ്ടായി. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയും കാറ്റുമുണ്ട്.

ആന്ധ്രാപ്രദേശ് തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രയില്‍ 10 ജില്ലകളിലും ഒഡീഷയില്‍ ആറ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനട, കൊനസീമ ജില്ലകളിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു.

കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂരിലെ ദിഘ ബീച്ചില്‍ അര്‍ണബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ കടല്‍ക്ഷോഭവും ശക്തമായ കാറ്റും അനുഭവപ്പെട്ടു. ദിഗയിലും പശ്ചിമ ബംഗാളിന്റെ മറ്റ് പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തു. നിരവധി വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.