CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 30 Seconds Ago
Breaking Now

'കശ്മീരികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍,കേന്ദ്രത്തില്‍ നിന്ന് നീതി ലഭിക്കില്ല'; വിവാദപരാമര്‍ശവുമായി ഫാറൂഖ് അബ്ദുള്ള

'പാകിസ്ഥാന്‍ കശ്മീര്‍ വിഷയം നിരന്തരം പിന്തുടരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല എന്നുപറഞ്ഞ് പലയിടത്തേക്കും പോകുന്നുണ്ട്.

കശ്മീരികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍ എന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം വിവാദത്തില്‍. ബാരാമുള്ളയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം. പിന്നാലെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി.

'പാകിസ്ഥാന്‍ കശ്മീര്‍ വിഷയം നിരന്തരം പിന്തുടരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല എന്നുപറഞ്ഞ് പലയിടത്തേക്കും പോകുന്നുണ്ട്. അദ്ദേഹം നമ്മളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശം ശരിയല്ല' എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. കേന്ദ്രത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത് എന്നും പോരാടാന്‍ ധൈര്യം കാണിച്ചില്ലെങ്കില്‍ നമ്മള്‍ തുടച്ചുനീക്കപ്പെടുമെന്നും വ്യക്തിത്വം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. അദ്ദേഹം മാപ്പ് പറയണമെന്നും പാകിസ്താനിലേക്ക് പോകണമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സത് ശര്‍മ്മ പറഞ്ഞു. ജമ്മു കശ്മീരിലെ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ അനന്തരഫലങ്ങള്‍ അബ്ദുള്ള അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബാരാമുള്ളയിലെ പരിപാടിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെയും ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. രാജ്യമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അബ്ദുള്ള ആവശ്യപ്പെട്ടു. സമുദായത്തിന്റെ സ്വത്തുക്കള്‍ അനുപാതമില്ലാതെ ബിജെപി ലക്ഷ്യമിടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിങ്ങളുടെ വീടും കടകളും ആരാധനാലയങ്ങളും തകര്‍ക്കുന്ന ഒരു ഭരണകൂടത്തെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.