CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 22 Seconds Ago
Breaking Now

യുകെയിലെ കുന്നംകുളത്തുകാരുടെ പ്രഥമ സംഗമം നോര്‍ത്താംപ്ടണില്‍ പ്രൗഢഗംഭീരമായി; 'സ്‌നേഹപൂര്‍വ്വം യുകെ കുന്നംകുളത്തുകാര്‍' ഡയാലിസിസ് ചികിത്സാ സഹായം അടക്കം ചാരിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു

നോര്‍ത്താംപ്ടണ്‍ ; യു കെ യില്‍ കുന്നംകുളത്തും നിന്നുമെത്തിയ പ്രവാസി കുടുംബങ്ങളുടെ പ്രഥമ സംഗമം പ്രൗഢ ഗംഭീരമായി. 'യുകെ കുന്നംകുളത്തുകാര്‍' കൂട്ടായ്മയുടെ പ്രഥമ ഒത്തുചേരലിനും  'മിനി പെരുന്നാള്‍' ആഘോഷത്തിനും നോര്‍ത്താംപ്ടണ്‍ മന്ന ബോള്‍ റൂം വേദിയായി. വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ച  മിനിപെരുന്നാളില്‍   കുന്നംകുളം സ്വദേശികളും കുടുംബങ്ങളുമായി ചേര്‍ന്നൊരുക്കിയ  സ്‌നേഹസംഗമം വലിയ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കരുതലിന്റെയും നേര്‍ക്കാഴ്ചയായി.

ചെണ്ടമേളം,  വയലിന്‍ ഫ്യൂഷന്‍,  ഡി.ജെ നൈറ്റ് , കലാപരിപാടികള്‍ അടക്കം ആകര്‍ഷകങ്ങളായ പരിപാടികള്‍  കോര്‍ത്തിണക്കി ഒരുക്കിയ സംഗമം വര്‍ണ്ണാഭമായി. പ്രഥമ ഒത്തുചേരലിനോട് അനുബന്ധിച്ച് നടന്ന മീറ്റിങ്ങില്‍ അംഗങ്ങളുടെ ഏകകണ്ഠമായ താല്‍പ്പര്യം പരിഗണിച്ച്  'ആഘോഷിക്കാം ഒപ്പം ആശ്വസിപ്പിക്കാം'  എന്ന നിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രാധാന്യം നല്‍കിക്കൊണ്ട് 'സ്‌നേഹപൂര്‍വ്വം യുകെ കുന്നംകുളത്തുകാര്‍' എന്ന പേരില്‍ പുതിയ ചാരിറ്റി പ്രോഗ്രാമിനും ഔദ്യോഗിക തുടക്കം കുറിച്ചു.

ജീവ കാരുണ്യ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍   കുന്നംകുളത്തെ അര്‍ഹരായ 10 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് സഹായം എത്തിച്ചുനല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.  വിവിധ കാരുണ്യ പ്രവര്‍ത്തന ആശയങ്ങള്‍ ചര്‍ച്ചയില്‍ വന്നെങ്കിലും നാടിന്റെ ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രവാസലോകത്തിരുന്നുകൊണ്ട് നേരിട്ട് ഇടപെടാനുള്ള ഈ മാതൃകാപരമായ പദ്ധതിക്ക്  മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കോര്‍ഡിനേറ്റര്‍മാരായ ഇമ്മാനുവേല്‍ ഗ്രിഗറി, നിതുന്‍ ജെ. പനക്കല്‍, കനീഷ് വിനോയ് ചെമ്മണ്ണൂര്‍, ലിവിന്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുന്നംകുളത്തിന്റെ ചരിത്രവും പാരമ്പര്യവും കോര്‍ത്തിണക്കിക്കൊണ്ട് ഓള്‍ഗ പ്രകാശ് പുലിക്കോട്ടില്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധയമായി

മിനി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പുറമെ, ഭാവിയില്‍   കൂടുതലായ  സഹായങ്ങളും, ജീവ കാരുണ്യപ്രവര്‍ത്തികളും ഉള്‍ക്കൊള്ളിച്ച്  മികച്ച ചാരിറ്റി പദ്ധതികള്‍ ഈ പ്രഥമ യു.കെ മീറ്റപ്പില്‍ത്തന്നെ  അവതരിപ്പിക്കുവാന്‍ കഴിഞ്ഞത് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.

വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണവും, മാസ്മരികത വിരിയിച്ച കലാപരിപാടികളും അതിലേറെ ഹൃദയസ്പര്‍ശിയായ പരിചയം പുതുക്കലും പങ്കുവെക്കലുമായി 'യു കെ കുന്നംകുളത്തുകാര്‍' തങ്ങളുടെ പ്രഥമ സംഗമം കാരുണ്യത്തിന്റെയും ആഹ്‌ളാദത്തിന്റെയും വേദിയാക്കുകയായിരുന്നു.

 

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.