CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 57 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമത്സരങ്ങള്‍ സമാപിച്ചു; കാവ്യപ്രിയ ബിജു കലാതിലകം ; ഫ്രാങ്ക്‌ളിന്‍ ഫെര്‍ണാണ്ടസും അലന്‍ ബഷീറും കലാ പ്രതിഭകള്‍ ; ഐഎംഎ ബാന്‍ബറി ചാമ്പ്യന്‍ന്മാരായി

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ ടോണ്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള കാവ്യപ്രിയ ബിജു കലാതിലകമായി  .

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ അംഗവും പലതവണ യുക്മയുടെ കലാതിലകവുമായിട്ടുള്ള ഫ്രാങ്ക്‌ളിന്‍ ഫെര്‍ണാണ്ടസ് കലാപ്രതിഭയായി, വില്‍ഷെയര്‍ മലായാളി അസോസിയേഷനില്‍ നിന്നുള്ള അലന്‍ ബഷീറും കലാ പ്രതിഭാ സ്ഥാനം പങ്കിട്ടെടുത്തു.

അസോസിയേഷനുകളുടെ വിഭാഗത്തില്‍ ഐഎംഎ ബാന്‍ബറി 117 പോയന്റോടെ ഒന്നാം സ്ഥാനം നേടി ചാമ്പ്യന്‍ അസോസിയേഷനായി. 73 പോയിന്റുമായി ഏയില്‍സ്ബറി മലയാളി സമാജം രണ്ടാം സ്ഥാനവും 60 പോയിന്റുമായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനച്ചടങ്ങും നടന്നു. മത്സരത്തിന്റെ ആവേശവും കലാകാരന്മാരുടെ പ്രകടനങ്ങളും ആഘോഷമാക്കി മാറ്റിയ കലാമേളയായിരുന്നു യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെതായി നടന്നത്.

യുക്മയുടെ ഏറ്റവും ശക്തമായ റീജിയണില്‍ ഒന്നായ സൗത്ത് വെസ്റ്റ് റിജിയന്‍ കലാമേള സാലിസ്ബറിയിലെ ചാഫിന്‍ ഗൊഡോള്‍ഫിന്‍ സീനിയര്‍ സ്‌കൂളിലാണ് അരങ്ങേറിയത്. യുക്മ നാഷണല്‍ ജോയിന്റ് സെക്ട്രറി റെയ്‌മോള്‍ നിധീരി കലാമേള ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറിയും ബേസിങ് സ്‌റ്റോക്ക് ആന്‍ഡ് ഡീന്‍ ഡപ്യൂട്ടി മേയറുമായ സജീഷ് ടോം, യുക്മ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി, യുക്മ നാഷണല്‍ പ്രസിഡന്റും യൂത്ത് കോര്‍ഡിനേറ്ററുമായ ഡോ ബിജു പെരിങ്ങത്തറ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ യുക്മ ജോയ്ന്റ് സെക്രട്ടറിമാരായ സണ്ണി മോന്‍ മത്തായി, റെയ്‌മോള്‍ നിധിരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മത്സരങ്ങളുടെ സമാപനച്ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ വിജയികളെയും മത്സരത്തില്‍ പങ്കെടുത്തവരെയും സംഘാടകരെയും അഭിനന്ദിച്ചു. മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം പ്രശംസിച്ചു.യുക്മ കലാമേളയ്ക്ക് നല്‍കുന്ന സംഭാവനകളെ മാനിച്ചുകൊണ്ട് കൗണ്‍സിലര്‍ സജീഷ് ടോമിനും യുക്മ ന്യൂസ് എഡിറ്റര്‍ സുജു ജോസഫിനും യുക്മ സൗത്ത് വെസ്റ്റ് റിജണല്‍ കമ്മിറ്റി പൊന്നാട അണിയിക്കുകയും മൊമന്റോ കൈമാറുകയും ചെയ്തു.

ഇനി കലാപ്രേമികള്‍ കാത്തിരിക്കുന്ന യുക്മയുടെ ദേശീയ കലാമേള നവംബര്‍ 13-ന് ചെല്‍റ്റന്‍ഹാമില്‍ നടക്കും. റീജിയണല്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ച കലാപ്രതിഭകള്‍ ദേശീയതലത്തില്‍ മാറ്റുരയ്ക്കും.




കൂടുതല്‍വാര്‍ത്തകള്‍.