CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 53 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വളര്‍ച്ച രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വേഗത കുറഞ്ഞ നിലയില്‍; ഒക്ടോബറില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 273,566 പൗണ്ടില്‍

പലിശ നിരക്കുകള്‍ ഇപ്പോഴും 3.75 ശതമാനത്തിലാണ്

ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഭവനവില വര്‍ദ്ധനവുകള്‍ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വേഗതയില്‍. ഒക്ടോബറില്‍ കേവലം 0.5% വാര്‍ഷിക നിരക്ക് വളര്‍ച്ച മാത്രമാണ് ഭവനവിപണിയില്‍ ദൃശ്യമായത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരുന്നത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ വിപണിയില്‍ നിന്നും തള്ളുന്നതാണ് ഇതിന് പ്രധാന കാരണം. 

ഒക്ടോബറില്‍ യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വില 273,566 പൗണ്ടിലാണ് എത്തിനില്‍ക്കുന്നതെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ നേരിടുന്നതാണ് വിപണിയിലെ മെല്ലെപ്പോക്കിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ മാസം ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍ എത്തിയിരുന്നു. 

രണ്ട് വര്‍ഷത്തെ ശരാശരി മോര്‍ട്ട്‌ഗേജ് 5.97 ശതമാനത്തിലുമാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ബോണ്ട് വിപണിയിലെ സ്വാപ് നിരക്കുകളാണ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്കിനെ സ്വാധീനിക്കുന്നത്. 

പലിശ നിരക്കുകള്‍ ഇപ്പോഴും 3.75 ശതമാനത്തിലാണ് തുടരുന്നത്. അടുത്ത ആഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ നിരക്കുകള്‍ 4 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.