
















വര്‍ഷങ്ങളായി ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കി അന്യപുരുഷന്‍മാരെ ഉപയോഗിച്ച് ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ വിചാരണ തുടരുകയാണ്. ഓണ്‍ലൈന്‍ പരസ്യങ്ങളും, വെബ്‌സൈറ്റുകളും വഴിയാണ് ഭാര്യയെ പീഡനത്തിന് ഇരയാക്കാനായി ആളുകളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്.
മയക്കുമരുന്ന് നല്‍കി, കെട്ടിയിട്ടാണ് ജോവാന്‍ യംഗിനെ ഭര്‍ത്താവും സംഘവും പീഡിപ്പിച്ചിരുന്നത്. അബോധാവസ്ഥയിലായതിനാല്‍ താന്‍ നേരിട്ടിരുന്ന അക്രമങ്ങളെ കുറിച്ച് ഇവര്‍ക്ക് വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ സ്ത്രീയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായി താന്‍ തിരിച്ചറിഞ്ഞില്ലെന്നാണ് പ്രതികളില്‍ ഒരാള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഭാര്യയുമായി അന്യപുരുഷന്‍മാര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരുടെ വലിയ സംഘമുണ്ടെന്ന് രണ്ടാമത്തെ പ്രതിയും കോടതിയില്‍ പറഞ്ഞു. പരസ്യം കണ്ട് സെക്‌സില്‍ ഏര്‍പ്പെടാന്‍ മാത്രമാണ് താന്‍ എത്തിയതെന്നാണ് ഇയാളുടെ വാദം.
50-കാരന്‍ ഫിലിപ്പ് യംഗാണ് വര്‍ഷങ്ങളോളം ഭാര്യയെ ഈ ക്രൂരതയ്ക്ക് വിധേയമാക്കിയത്. വില്‍റ്റ്ഷയര്‍ സ്വിന്‍ഡണിലെ ഇവരുടെ വസതിയിലാണ് 49-കാരിയായ മുന്‍ ഭാര്യയെ ഇയാള്‍ ക്രൂരതകള്‍ക്കായി ഉപയോഗിച്ചത്. ഭാര്യയെ പരസ്യം ചെയ്ത ഇയാള്‍ മറ്റ് പുരുഷന്‍മാര്‍ക്കായി ഇവരെ 'ലോണ്‍' കൊടുക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നാല് പുരുഷന്‍മാരാണ് ഇപ്പോള്‍ കേസില്‍ വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്നത്.