CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 46 Seconds Ago
Breaking Now

ബ്രിട്ടനെ തേടി ദുരന്തം വരുമോ? ഭക്ഷണവും, പണവും വീട്ടില്‍ സ്വരുക്കൂട്ടി വെയ്ക്കണോ? മൂന്ന് ദിവസത്തെ സപ്ലൈ വീടുകളില്‍ സൂക്ഷിക്കണമെന്ന് ഗവണ്‍മെന്റ് മുന്നറിയിപ്പ്; എന്താണ് ചെയ്യേണ്ടത്?

മൂന്ന് ദിവസത്തെ അവശ്യസാധനങ്ങള്‍ മതിയാകാതെ വരുമെന്നാണ് വിദഗ്ധരുടെ വിമര്‍ശനം

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 'ബി റെഡി' ക്യാംപെയിന്‍ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. യുദ്ധം, സൈബര്‍ അക്രമം, പ്രകൃതി ദുരന്തം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ കഴിഞ്ഞുകൂടാന്‍ ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ ഒരുക്കിവെയ്ക്കണമെന്നാണ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ജനങ്ങളോട് ആവശ്യപ്പെട്ടത്. 

ഏത് സാഹചര്യത്തിലാണ് ഗവണ്‍മെന്റ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതിലേക്ക് പൊടുന്നനെ എത്തിയതെന്ന് വ്യക്തവുമല്ല. ഇതാണ് ആശങ്ക വ്യാപകമാകാന്‍ കാരണം. പണം കൈയില്‍ സൂക്ഷിക്കണമെന്ന് മന്ത്രിമാര്‍ ഉപദേശിച്ചതോടെ എടിഎമ്മുകളില്‍ നിന്നും റെക്കോര്‍ഡ് തോതില്‍ പണം പിന്‍വലിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. 

കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ മുന്നറിയിപ്പ് വന്നതോടെ ബോട്ടില്‍ഡ് വാട്ടര്‍, ലൂ റോള്‍, വൈന്‍ഡ് അപ്പ് റേഡിയോ എന്നിവയുടെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇലക്ട്രോണിക് പേയ്‌മെന്റുകളും, ക്യാഷ് മെഷീനും പ്രവര്‍ത്തിക്കാതിരുന്നാല്‍ നോട്ടും, നാണയങ്ങളുമായി പണം സൂക്ഷിച്ച് വെയ്ക്കാനാണ് നിര്‍ദ്ദേശം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി 429 മില്ല്യണ്‍ പൗണ്ടാണ് ക്യാഷ് മെഷീനുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. 

അതേസമയം പ്രകൃതി ദുരന്തവും, ആണവ അക്രമവും പോലൊരു സാഹചര്യം നേരിട്ടാല്‍ മൂന്ന് ദിവസത്തെ അവശ്യസാധനങ്ങള്‍ മതിയാകാതെ വരുമെന്നാണ് വിദഗ്ധരുടെ വിമര്‍ശനം. രണ്ടാഴ്ചയെങ്കിലും നീളുന്ന ഭക്ഷണം, വെള്ളം, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങിസൂക്ഷിക്കാനാണ് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.