Breaking Now

അംഗ വൈകല്യമുള്ള സ്ത്രീയെ മരണത്തിൽ നിന്നും രക്ഷിച്ച റെയിൽവേ ജീവനക്കാരന് സസ്പൻഷൻ

അംഗ വൈകല്യമുള്ള സ്ത്രീ വീൽ ചെയറിൽ ഇരിക്കവേ അബദ്ധവശാൽ ആണ് റെയിൽവേ ട്രാക്കിലേക്ക് വീണത്. അവരെ രക്ഷിച്ച റെയിൽവേ ജീവനക്കാരന് ലഭിച്ച പാരിതോഷികം സസ്പൻഷനും.

സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്ന കാരണം പറഞ്ഞു കൊണ്ടാണ് കസ്റ്റമർ കെയർ സർവീസ് അസിസ്റ്റന്റ്‌ ആയ അലൻ ചിറ്റൊക്കിനെ സസ്പൻഡ് ചെയ്തത്. കസ്റ്റമർ കെയർ സർവീസ് അസിസ്റ്റന്റ്‌ ആയ അലൻ ചിറ്റൊക്ക് പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോൾ ആണ് വീൽ ചെയറിൽ ഇരുന്നിരുന്ന പ്രായമുള്ള സ്ത്രീ 5 അടി താഴ്ചയുള്ള റെയിൽവേ പാളത്തിലേക്ക് വീഴുന്നത് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്റ്റെഷനിൽ ഒരു ട്രെയിന എത്തുമല്ലോ എന്ന് കരുതിയ അലൻ മറ്റു മൂന്നു സഹായികളെയും കൂട്ടി ഉടൻ തന്നെ റെയിൽവേ പാളത്തിലേക്ക് ചാടി ഇറങ്ങി 70 വയസോളം പ്രായം വരുന്ന സ്ത്രീയെ ട്രെയിൻ എത്തുന്നതിന് മുൻപായി പ്ലാറ്റ്ഫോമിലേക്ക് എടുത്തുക്കയറ്റി. ചെറിയ പരിക്കുകളോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മറ്റു യാത്രക്കാരും സഹപ്രവർത്തകരും അലനെ അഭിനന്ദങ്ങൾ കൊണ്ട് മൂടി. എന്നാൽ ധീരതയ്ക്കുള്ള അവാർഡ് നൽകുന്നതിനു പകരം അധികൃതർ ആളാണ് നൽകിയത് സസ്പൻഷൻ. സുരക്ഷാനിയമങ്ങൾ ശരിയായ രീതിയിൽ അവലംബിക്കുന്നതിൽ അലന് തെറ്റ് പറ്റി എന്നാണ് അധികൃതരുടെ ഭാഷ്യം. സൗത്തെൻഡ് സെൻട്രൽ സ്റ്റേഷനിൽ ആണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവം നടക്കുമ്പോൾ അലൻ ഡ്യൂട്ടിയിലായിരുന്നോ എന്ന കാര്യം വ്യക്തമല്ല.  30 വർഷമായി ഇവിടെ ജോലി നോക്കുന്ന അലൻ ഇതിനെ കുറിച്ച് പ്രതികരിക്കാൻ വിസ്സമ്മതിച്ചു.  ആർഎംടി യൂണിയന്റെ നിർദേശപ്രകാരമാണ് അലൻ ഇതിനെ കുറിച്ച് പ്രതികരിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അലന്റെ സഹോദരി ഇങ്ങിനെ പ്രവർത്തിച്ചതിൽ അലന് യാതൊരു വിധത്തിലുള്ള കുറ്റബോധം ഇല്ല എന്നും ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരു മനുഷ്യനും പ്രവർത്തിക്കുന്നത് മാത്രമാണ് അലൻ ചെയ്തത് എന്നും പറഞ്ഞു.

പേര് പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞത് റെയിൽവേ ജീവനക്കാർക്ക് ട്രാക്കിൽ ഇറങ്ങാനുള്ള അധികാരം ഇല്ല എന്നാണ്. അലൻ ആ സ്ത്രീയുടെ ജീവന രക്ഷിച്ചു. പക്ഷെ അതിന് അലന് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടും എന്നും ആ ജീവനക്കാരൻ പറയുന്നു. സസ്പൻഷൻ അല്ല അലന്റെ ധീരതയ്ക്ക് അവാർഡ് ആണ് നല്കേണ്ടത് എന്ന് കമ്മ്യൂട്ടർ മാറ്റ് ഫിലെ പറയുന്നു. സംഭവം പരിഗണനയിൽ ആണ് എന്നാണ് സി 2 സി പറയുന്നത്. ഓഗസ്റ്റ്‌ 28 നാണ് ഈ സംഭവം നടന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.