CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 37 Seconds Ago
Breaking Now

പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എന്നിട്ടും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്; ഈ വര്‍ഷം കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യതയുണ്ടോ?

യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്ക് ഈ വര്‍ഷം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് രണ്ട് തവണ ഉയര്‍ത്തി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റുകള്‍ വര്‍ദ്ധിപ്പിക്കാതെ നിലനിര്‍ത്തി. എന്നിട്ടും ഈയാഴ്ച മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ബ്രിട്ടനിലുള്ളത്. പ്രധാന ലെന്‍ഡര്‍മാരെല്ലാം നിരക്ക് കൂട്ടി. കൂടുതല്‍ നിരക്ക് വര്‍ദ്ധനവുകള്‍ പിന്നാലെ വരുമെന്നാണ് മുന്നറിയിപ്പ്. 

മോര്‍ട്ട്‌ഗേജ് വിപണിയിലെ താല്‍ക്കാലിക പ്രതിഭാസമാണോ, അതോ വിപണിക്ക് ഗുരുതരമായ മോശം വാര്‍ത്ത നേരിടേണ്ടി വരുന്ന അവസ്ഥയാണോ ഇതെന്നാണ് ചോദ്യം ഉയരുന്നത്. സ്ഥിതി താല്‍ക്കാലിക ്പ്രതിഭാസമായി അവസാനിക്കില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ ബാങ്ക് ഓപ് ഇംഗ്ലണ്ട് തല്‍ക്കാലം ഈ ഗ്രൂപ്പില്‍ ചേര്‍ന്നില്ലെന്ന് മാത്രം. 

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ പൗണ്ട് താഴേക്ക് പതിച്ചു. ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന പണപ്പെരുപ്പവും, ഉയരുന്ന എനര്‍ജി വിലകളും ആശങ്കയായി നില്‍ക്കുമ്പോഴാണ് ബാങ്ക് പലിശ നിലനിര്‍ത്തിയത്. കേന്ദ്ര ബാങ്കിന്റെ പക്കലുള്ള യുകെ ബോണ്ടുകളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കാനും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി നിര്‍ദ്ദേശിച്ചു. 

അതേസമയം യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്ക് ഈ വര്‍ഷം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് രണ്ട് തവണ ഉയര്‍ത്തി. യുഎസ് ഫെഡറല്‍ റിസര്‍വ്വ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പലിശ വര്‍ദ്ധന പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.