CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 17 Seconds Ago
Breaking Now

അവര്‍ക്ക് ഇതൊരു സര്‍പ്രൈസ് അല്ല! ചാള്‍സിന്റെ വര്‍ത്തമാനത്തെ കുറിച്ച് മുന്‍പ് തന്നെ വില്ല്യമിനോടും, ഹാരിയോടും പറഞ്ഞിരുന്നു; മക്കള്‍ക്ക് പിതാവിന്റെ സ്വഭാവം നന്നായി അറിയാമെന്ന് ഡയാനയുടെ സഹോദരന്‍

ഡയാനയുടെ സംസ്‌കാര ചടങ്ങളില്‍ താന്‍ നല്‍കിയ പ്രസംഗം ചാള്‍സിനുള്ള മറുപടി കൂടിയായിരുന്നുവെന്ന് സ്‌പെന്‍സര്‍

പിതാവിന്റെ സ്വഭാവത്തെ കുറിച്ച് മക്കള്‍ക്ക് നന്നായി അറിയാമെന്ന് ഡയാനയുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍. ഡയാനുടെ മരണശേഷം ചാള്‍സ് രാജാവ് നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ വില്ല്യം, ഹാരി രാജകുമാരന്‍മാര്‍ക്ക് അതിശയം തോന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡയാനയെ മരണശേഷം പെട്ടെന്ന് മറക്കുമെന്ന് ചാള്‍സ് പറഞ്ഞതിനെ കുറിച്ച് മക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ഏള്‍ സ്‌പെന്‍സര്‍ വ്യക്തമാക്കുന്നു. 'വില്ല്യമിനോടും, ഹാരിയോടും ഞാന്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷെ ഇതൊന്നും അവരെ അതിശയിപ്പിക്കില്ല', ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു. 

അമ്മയുടെ ശവപ്പെട്ടിക്ക് പിന്നില്‍ അന്ന് 15, 12 വയസ്സുകാരായ വില്ല്യമും, ഹാരിയും നടക്കണമെന്ന് കൊട്ടാരം നിര്‍ബന്ധം പിടിച്ചതിനെ ചൊല്ലിയാണ് സ്‌പെന്‍സറും, ചാള്‍സും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതെന്ന് പുതിയ പുസ്തകത്തില്‍ പറയുന്നു. ഡയാനയുടെ സംസ്‌കാര ചടങ്ങളില്‍ താന്‍ നല്‍കിയ പ്രസംഗം ചാള്‍സിനുള്ള മറുപടി കൂടിയായിരുന്നുവെന്ന് സ്‌പെന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു. 

'ഞാന്‍ സഹോദരിയെന്ന് അഭിമാനത്തോടെ വിളിക്കുന്ന സ്ത്രീയുടെ ജീവിതത്തിന് നന്ദി. അസാധാരണമായ, സങ്കീര്‍ണ്ണമായ, പകരങ്ങളില്ലാത്ത ഡയാനയുടെ അകവും, പുറവും നിറഞ്ഞ സൗന്ദര്യം നമ്മുടെ മനസ്സുകളില്‍ നിന്നും ഒരിക്കലും മായില്ല', എന്നാണ് സ്‌പെന്‍സര്‍ അന്ന് പ്രസംഗിച്ചത്. ഡയാനയെ എല്ലാവരും അധികം വൈകാതെ മറക്കുമെന്ന് പറഞ്ഞതിനുള്ള മറുപടിയായിരുന്നു ഇതെന്ന് സ്‌പെന്‍സര്‍ വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.