
















അമേരിക്കയിലെ ട്വിന്‍ ടവറുകളിലേക്ക് വിമാനങ്ങള്‍ ഇടിച്ചിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് പേരുടെ ജീവന്‍ കനിവിന്റെ ഒരു തരിമ്പും വിലനല്‍കാത്ത ഒസാമ ബിന്‍ ലാദനെ പുകഴ്ത്തിയ മുസ്ലീം പുരോഹിതന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ പുരസ്‌കാരം. അമേരിക്കയില്‍ ലാദന്റെ നേതൃത്വത്തില്‍ നടത്തിന്റെ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികത്തിലാണ് മോസ്റ്റ് റവ. സാറാ മുല്ലാലി മുസ്ലീം പുരോഹിതന്‍ താഹിര്‍ അഷ്‌റഫിക്ക് മതങ്ങള്‍ തമ്മിലുള്ള സഹകരണത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചത്.
എന്നാല്‍ അവാര്‍ഡ് കൊടുത്തതിന് പിന്നാലെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന് രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അഷ്‌റഫി പാകിസ്ഥാനില്‍ നേതൃത്വം നല്‍കുന്ന ഇസ്ലാമിക പണ്ഡിതരുടെ ഗ്രൂപ്പ് അവരുടെ പരമോന്നത ബഹുമതി കൊടുത്തത് അല്‍ഖ്വായ്ദയുടെ ഭീകരനായ മേധാവിക്കാണെന്ന വാര്‍ത്തയാണ് ഇതോടൊപ്പം പുറത്തുവന്നത്.
'അള്ളാന്റെ വാള്‍' എന്നര്‍ത്ഥം വരുന്ന പദവിയാണ് ഇയാളുടെ പാകിസ്ഥാന്‍ ഉലമ കൗണ്‍സില്‍ ബിന്‍ ലാദന് സമ്മാനിച്ചത്. സാത്താനിക് വേഴ്‌സസ് എഴുതിയ സല്‍മാന്‍ റുഷ്ദിക്ക് ബ്രിട്ടന്‍ നൈറ്റ്ഹുഡ് സമ്മാനിച്ചതിന് പകരമായിരുന്നു ഇത്. മുസ്ലീങ്ങളെ വേദനിപ്പിക്കുന്ന ഒരു മതവിദ്വേഷിക്ക് 'സര്‍' പദവി നല്‍കാമെങ്കില്‍ ഇസ്ലാമിനായി പോരാടുന്ന ഒരു മുജാഹിദിന് ഉന്ന പദവി നല്‍കാമെന്നാണ് അഷ്‌റഫി അന്ന് പറഞ്ഞത്.
ഇതുപോലൊരാള്‍ക്ക് അവാര്‍ഡ് നല്‍കിയ വാര്‍ത്ത ഓണ്‍ലൈനില്‍ ചൂടുപിടിച്ചതോടെ അവാര്‍ഡ് പിന്‍വലിക്കുന്നതായി ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതിന്റെ കഥകള്‍ ഓരോ ദിവസവും പുറത്തുവരുമ്പോഴാണ് ഇതുപോലൊരു പുരോഹിതന് ന്യൂനപക്ഷ സംരക്ഷകന്റെ പേരുപറഞ്ഞ് അവാര്‍ഡ് നല്‍കുന്നത്.