CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 53 Seconds Ago
Breaking Now

ചാള്‍സ് രാജാവ് തന്റെ ഓര്‍മ്മ ശരിയല്ലെന്ന് കുറ്റപ്പെടുത്തിയതിന് എതിരെ ഡയാനയുടെ സഹോദരന്‍; നിലപാടുകള്‍ പ്രകോപനപരം; എല്ലാവരും മറക്കുമെന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ലെന്ന് ഏള്‍ സ്‌പെന്‍സര്‍

ഡയാനയെ കുറിച്ചുള്ള സ്മരണകള്‍ ഉള്‍പ്പെടുന്ന ആത്മകഥ ഇതിനകം രാജകൊട്ടാരത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്

ചാള്‍സ് രാജാവ് തന്റെ ഓര്‍മ്മകള്‍ ശരിയല്ലെന്ന് കുറ്റപ്പെടുത്തി, അത്യന്തം പ്രകോപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡയാനയുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍. രാജകുടുംബവുമായി നേരിട്ട് പോരെടുക്കുന്ന നിലപാടാണ് ഇക്കുറി സ്‌പെന്‍സര്‍ സ്വീകരിച്ചിരിക്കുന്നത്. 

തന്റെ പുതിയ ആത്മകഥയിലാണ് ഡയാനയുടെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ 'അവളരെ എല്ലാവരും വേഗത്തില്‍ മറക്കുമെന്ന്' ചാള്‍സ് പറഞ്ഞതായി സഹോദരന്‍ ആരോപിച്ചിരിക്കുന്നത്. ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ മറഞ്ഞുപോകുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം ഇതേക്കുറിച്ച് പ്രതികരിച്ചത്. 

എന്നാല്‍ ഏള്‍ സ്‌പെന്‍സര്‍ വിവിധ അഭിമുഖങ്ങളില്‍ തന്റെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. 'എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രാജാവ് നിങ്ങളുടെ ഓര്‍മ്മ ശരിയല്ലെന്ന് പറയുന്നത് സ്ഥിരം സംഭവമല്ല. ഞാന്‍ നുണ പറഞ്ഞുവെന്ന് വരുത്താനാണ് അവരുടെ ശ്രമം. ഞാന്‍ പറഞ്ഞത് അദ്ദേഹം നിഷേധിച്ചിട്ടില്ല', സ്‌പെന്‍സര്‍ ചൂണ്ടിക്കാണിച്ചു. 

ഡയാനയെ കുറിച്ചുള്ള സ്മരണകള്‍ ഉള്‍പ്പെടുന്ന ആത്മകഥ ഇതിനകം രാജകൊട്ടാരത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വില്ല്യമും, ഹാരിയും അമ്മയുടെ ശവമഞ്ചത്തെ അനുഗമിക്കണമെന്ന് ചാള്‍സ് പിടിവാശി എടുത്തതായി സ്‌പെന്‍സര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.