Breaking Now

ലിംഗ നിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതിനെതിരെ ജെറിമി ഹുന്റ്റ് ആഞ്ഞടിക്കുന്നു.

നിയമ വിധേയമല്ലാത്ത രീതിയിൽ ലിംഗ നിർണയത്തിന്റെ അടിസ്ഥാനത്തിൽ ഗർഭചിദ്രം നടത്തുന്ന പ്രവണതയെ ജെറിമി ഹുന്റ്റ് നിശിതമായി വിമർശിച്ചു.

മറ്റു യാതൊരു വിധ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തി അബോർഷൻ നടത്തുന്ന ഡോക്ടർമാരെ കുറിച്ചുള്ള റിപ്പോർട്ട്‌ കഴിഞ്ഞ വർഷം ഒരു പ്രമുഖ പത്രം പുറത്തു വിട്ടിരുന്നു. ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ട് എന്ന് വരുത്തിതീർത്താണ് അബോർഷനുകൾ നടത്തുന്നത്. ആ സമയത്ത് ഹെൽത്ത്‌ സെക്രട്ടറി ആയിരുന്ന ആണ്ട്രൂ ലസ്ലീ ഇതിനെ കുറിച്ച് അന്വേഷണം നടത്താനായി പോലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തെ അടിസ്ഥാനമാക്കിയുള്ള അബോർഷൻ നിയമപരമല്ല. എന്നാൽ ഇങ്ങിനെയൊരു സംഭവം നടന്നിട്ടില്ല എന്നാണു മെഡിക്കൽ കൌണ്‍സിൽ റിപ്പോർട്ട്‌. 


ഇതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അറ്റോർണി ജനറലിന് ലെറ്റർ അയച്ചതായി കഴിഞ്ഞ ദിവസം രാത്രി ജെറെമി ഹുന്റ്റ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഡെയിലി ടെലിഗ്രാഫ് നടത്തിയ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ടിൽ രാജ്യത്തെ ഒൻപതു ക്ലിനിക്കുകളിൽ നടത്തിയ അന്വേഷണത്തിൽ ലിംഗ നിർണയത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ അബോർഷന് വിധേയരാകുവനുള്ള ഒരുക്കത്തിലാണ് എന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ 19 മാസത്തെ അന്വേഷണത്തിന് ഒടുവിൽ 1967 - ലെ അബോർഷൻ ആക്റ്റ് അനുസരിച്ച് നിയമവിധേയമല്ലാത്ത രീതിയിൽ അല്ല പലതും നടന്നിരിക്കുന്നത് എന്നതിനുള്ള തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇത് ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ സാധിക്കില്ല എന്നാണ് വിധി വന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.