Breaking Now

യുകെയിലെ ആദ്യത്തെ സോളാർ ഹൗസ് വിൽപ്പനക്ക്

യുകെയിലെ ആദ്യത്തെ സോളാർ ഹൗസ് വിൽപ്പനക്ക്..... വില വെറും 1.2 മില്യൻ പൗണ്ട്

മുഴുവൻ പ്രവർത്തനങ്ങളും സൗരോർജത്തിൽ നടത്തപ്പെടുന്ന ഈ വീട് വാങ്ങി കഴിഞ്ഞാൽ പിന്നെ കറന്റ്‌ ബിൽ, ഗ്യാസ് ബിൽ എന്നിവയെ കുറിച്ചൊന്നും ഓർത്ത്‌ വിഷമിക്കേണ്ടതില്ല. പക്ഷെ ഇതിന്റെ വില അല്പ്പം കൂടുതൽ ആണ് -  1.2 മില്യൻ പൗണ്ട്. ലെസ്റ്റർഷയറിലെ ഗ്രേറ്റ്‌ ഗ്ലെന്നിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സോളാർ ഇലക്ക്ട്രിക്ക് എനർജി, ട്രിപ്പിൽ ഗ്ലെയ്സിംഗ് എന്നിവ കൂടാതെ മഴവെള്ള സംഭരണിയും ഈ വീട്ടിൽ ഉണ്ട്. ആവശ്യമായ സോളാർ പവർ റൂഫ്‌ ടോപ്‌ പാനലുകളിൽ നിന്നുമാണ് ലഭിക്കുന്നത്.   


വീടിന്റെ ഭൂഗർത്തിൽ  വെള്ളം നിറച്ച ട്യൂബുകൾ ശൈത്യക്കാലത്തും വീടിനുള്ളിൽ ചൂട് നില നിർത്തുവാൻ സഹായിക്കും. രണ്ട് ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന അഞ്ചു ബെഡ് റൂം ഉള്ള കെട്ടിടം നിർമിച്ചിരിക്കുന്നത് കാപ്ലിൻ ഹോംസ് ആണ്.  2016 - ഓടെ യുകെയിലെ എല്ലാ പുതിയ വീടുകളും സീറോ കാർബണ്‍ ആകുക എന്നതാണ് സർക്കാരിന്റെ നയം എന്ന് ഡയറക്ടർ മൈക്കൽ ഗോദ്ദാർട് പറഞ്ഞു.

സർക്കാരിന്റെ നയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും എന്ന് തെളിയിക്കുക എന്നതായിരുന്നു ലക്‌ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര അംഗങ്ങൾ ഉള്ളവര്ക്കും സോളാർ വീടുകള പണിതു നല്കാൻ സാധിക്കും എന്നും ഇദ്ദേഹം പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.