CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 13 Seconds Ago
Breaking Now

കീര്‍ സ്റ്റാര്‍മറെ പടിക്ക് പുറത്താക്കാന്‍ ഇതാണ് 'ഒടുക്കത്തെ' അവസരം; ലേബര്‍ എംപിമാരെ ഓര്‍മ്മിപ്പിച്ച് റെയ്‌നര്‍; നം.10-ലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പദ്ധതിയുമായി മുന്‍ ഡെപ്യൂട്ടി; രാഷ്ട്രീയ നിലനില്‍പ്പിനായി സുപ്രധാന പോരാട്ടം നടത്തി സ്റ്റാര്‍മര്‍

വോട്ടുമായി മുന്നോട്ട് പോയാല്‍ ഇത് ഗവണ്‍മെന്റിന് മേലുള്ള അവിശ്വാസ പ്രമേയമായി മാറുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു

ഈയൊരാഴ്ച കീര്‍ സ്റ്റാര്‍മറിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ സുപ്രധാനമാണ്. സകല പ്രതിസന്ധികളെയും ഇതുവരെ അതിജീവിച്ച് പോന്ന സ്റ്റാര്‍മര്‍ക്ക് വീഴ്ചകള്‍ പലകുറി സംഭവിച്ചതായി വ്യക്തമായതോടെ ലേബര്‍ എംപിമാര്‍ ഇനിയും പൊറുത്ത് കൊടുക്കുമോയെന്ന സംശയമാണ് ഉയരുന്നത്. ഇത് തനിക്ക് അനുകൂലമാക്കി മാറ്റാന്‍ മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ശ്രമിച്ച് തുടങ്ങിയതോടെ സ്റ്റാര്‍മറുടെ നില പരുങ്ങലിലാണ്. 

സ്റ്റാര്‍മറെ നം.10-ല്‍ നിന്നും പുറത്താക്കാനുള്ള അവസാന അവസരമാണ് ഇതെന്ന് ആഞ്ചെല റെയ്‌നര്‍ ലേബര്‍ എംപിമാരോട് വ്യക്തമാക്കി. ഇദ്ദേഹത്തെ അട്ടിമറിച്ചാല്‍ നേതൃസ്ഥാനത്തേക്ക് പ്രധാനമായി പരിഗണിക്കുന്നത് റെയ്‌നറെയാണ്. ലേബര്‍ എംപിമാര്‍ക്കിടയില്‍ പിന്തുണ നേടാനായി ഇവരുടെ അനുകൂലികള്‍ ഇറങ്ങിനടന്ന് പണിയെടുക്കുന്നതായി ബാക്ക്‌ബെഞ്ചേഴ്‌സ് വെളിപ്പെടുത്തി. 

കീര്‍ സ്റ്റാര്‍മറിന് എതിരായി ചൊവ്വാഴ്ചയോടെ കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സ്പീക്കര്‍ ലിന്‍ഡേ ഹോയല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ അവസരം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്‍പില്‍ അന്വേഷണത്തിന് വിട്ടുനല്‍കുന്ന കാര്യത്തിലാണ് റഫര്‍ ചെയ്യുന്നത്. പീറ്റര്‍ മണ്ടേല്‍സന്റെ അംബാസിഡര്‍ പദവിയില്‍ പ്രധാനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. 

വോട്ടുമായി മുന്നോട്ട് പോയാല്‍ ഇത് ഗവണ്‍മെന്റിന് മേലുള്ള അവിശ്വാസ പ്രമേയമായി മാറുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ തോറ്റാല്‍ അത് പ്രധാനമന്ത്രിയുടെ കഥ കഴിക്കും. റെയ്‌നര്‍ക്ക് പുറമെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എന്നിവരും പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.