CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 53 Seconds Ago
Breaking Now

ഒരു ഭാഗത്ത് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കുത്തനെ ഇടിവ്; മറുഭാഗത്ത് പണപ്പെരുപ്പത്തില്‍ വര്‍ദ്ധന; ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പ്; പലിശ നിരക്കുകള്‍ മാറ്റാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമോ?

എനര്‍ജി മേഖലയില്‍ നേരിടുന്ന പ്രതിസന്ധിയാണ് രാജ്യത്ത് പണപ്പെരുപ്പ ഷോക്ക് ഒരുക്കുന്നത്

ഒരു വര്‍ഷത്തിനിടെ കാണാത്ത അതിവേഗതയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുത്തനെ കുറയുമ്പോള്‍ പണപ്പെരുപ്പത്തിന്റെ ഷോക്ക് മറുഭാഗത്ത് തിരിച്ചടിക്കുന്നു. പലിശ നിരക്കുകള്‍ അടുത്ത ആഴ്ചയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ച് കൊണ്ടാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ ഇറക്കം. എന്നാല്‍ ഇറാന്‍ യുദ്ധം സൃഷ്ടിച്ച ആഘാതം പണപ്പെരുപ്പമായി ഉയരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 

ബുധനാഴ്ചയോടെ രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് നിരക്കുകള്‍ 5.87 ശതമാനത്തില്‍ നിന്നും 5.83 ശതമാനത്തിലേക്കാണ് താഴ്ന്നത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കുകള്‍ 5.76 ശതമാനത്തില്‍ നിന്നും 5.73 ശതമാനത്തിലേക്കാണ് താഴ്ന്നത്. ഫെബ്രുവരിയില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ തന്നെയാണ് നിരക്കുകള്‍. 

അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കിലെ ഇടിവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് കുത്തനെ ഇടിയുന്നത്. മണിഫാക്ട്‌സ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഹോം ലോണുകളുടെ ചെലവ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്നാണ് കരുതുന്നത്. യുഎസും, ഇസ്രയേലും ഇറാന് എതിരായ അക്രമം ആരംഭിച്ചതിന് ശേഷം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരാന്‍ തുടങ്ങിയിരുന്നു. 

ഇത് മൂലം എനര്‍ജി മേഖലയില്‍ നേരിടുന്ന പ്രതിസന്ധിയാണ് രാജ്യത്ത് പണപ്പെരുപ്പ ഷോക്ക് ഒരുക്കുന്നത്. ഈയാഴ്ച പലിശ നിരക്ക് ഉയര്‍ത്തില്ലെങ്കിലും, ഈ വര്‍ഷം നാല് തവണയെങ്കിലും നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് തീരുമാനിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. നിലവില്‍ 3.75 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.