CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

സെഹിയോൻ മിനിസ്ട്രീസിന്റെ വളർച്ചാ ധ്യാനം

ബ്രാഡ് ഫോർഡ് : ഭൗതിക ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും അകന്ന്  യേശുവുമായി ചേർന്നിരുന്ന് ആത്മീയ ജീവിതത്തിൽ പരിശുദ്ധാത്മ  പ്രവർത്തനത്താൽ പുതു ജീവിത സാക്ഷ്യത്തിനായി ഉപകരിക്കുന്ന പഞ്ച ദിന വളർച്ചാ ധ്യാനം സെഹിയോൻ മിനിസ്ട്രീസിന്റെ  നേതൃത്വത്തിൽഈ മാസം 26 മുതൽ നടത്തപ്പെടുന്നു.

വചന പ്രഘോഷണത്തിന്റെ യുവ രക്തമായ ഫാ സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ സോജി ഒലിക്കലിന്റെയും ശിക്ഷണത്തിൽ വളർന്ന ഫാ ബിനോയി കരിമരുതിങ്കലാണ്  വളർച്ചാ ധ്യാനം കെഫൻലി പാർക്കിൽ നയിക്കുന്നത് .

വചനാഭിഷേകത്താൽ ജ്വലിച്ച് പരിശുദ്ധാത്മ ഫലങ്ങളും ദാനങ്ങളും അനുഭവിച്ചറിയുന്നതിന്  ദൈവിക സ്നേഹത്തിന്റെ മാധുര്യം രുചിച്ചരിയുന്ന വളർച്ചാ ധ്യാനത്തിൽ കുട്ടികൾക്കും പ്രത്യേക ധ്യാനം  ഉണ്ടായിരിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് :-

 ബിന്റാ അനീഷ്‌ :- 07760254700              




കൂടുതല്‍വാര്‍ത്തകള്‍.