Breaking Now

ക്നാനായ യൂറോപ്യന്‍ കണ്‍വന്‍ഷന്‍ യു.കെയില്‍

ഇന്നലെ ചേര്‍ന്ന അടിയന്തിര എക്സിക്യുട്ടീവ്‌ ആണ് യൂറോപ്യന്‍ ക്‌നാനായ കത്തോലിക്ക കണ്‍വന്‍ഷന്‍ സംബന്ധിച്ച സ്ഥലവും തീയതിയും പ്രഖ്യാപിച്ചത്

യു.കെ.കെ.സി.എയുടെ യൂറോപ്യന്‍ കണ്‍വന്‍ഷന്‍ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. കണ്‍വന്‍ഷന്‍ യു.കെയില്‍ തന്നെ നടത്തുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തിര എക്സിക്യുട്ടീവ്‌ ആണ് യൂറോപ്യന്‍ ക്‌നാനായ കത്തോലിക്ക കണ്‍വന്‍ഷന്‍ സംബന്ധിച്ച സ്ഥലവും തീയതിയും പ്രഖ്യാപിച്ചത്. മൂന്നു മാസം മുമ്പ് നടന്ന നാഷണല്‍ കമ്മിറ്റിയില്‍ യൂറോപ്യന്‍ കണ്‍വന്‍ഷനുള്ള ചെയര്‍മാനെയും കണ്‍വീനറേയും പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല.

യൂറോപ്യന്‍ ക്‌നാനായ കത്തോലിക്ക കണ്‍വന്‍ഷന്‍ ബര്‍മിംഗ് ഹാമില്‍ വച്ച് ഈ വര്‍ഷം ജൂലൈ നാല്, അഞ്ച് ആറ് തീയ്യതികളില്‍ നടക്കും. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പുന്നത്. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ക്‌നാനായക്കാര്‍ കുടിയേറിയിട്ടുള്ള യു.കെയില്‍ വച്ച് ആദ്യമായാണ് യൂറോപ്യന്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്.

മുന്‍പ് വിയന്ന, റോം എന്നിവിടങ്ങളിലാണ് ക്‌നാനായ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്. ഇത്തവണ ഇറ്റലി, ആസ്ട്രിയ, ജര്‍മ്മനി, സ്വിസര്‍ലാന്‍ഡ്, അയര്‍ലെന്‍ഡ്, സ്‌പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളി്ല്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ മതസാമുദായിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

1960 കളില്‍ നടന്ന ജര്‍മ്മനിയില്‍ തുടങ്ങിയ യുറോപ്പിലെ ക്‌നാനായ കുടിയേറ്റം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ യുറോപ്പിന്റെ വിവിധ രാജ്യങ്ങളില്‍ ശ്രദ്ധേയമായ സാനിധ്യമായി മാറിയിരിക്കുന്നു. യു.കെ.കെ.സി.എ യുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന് ലെവി പടപ്പുരക്കല്‍, മാത്യു കുട്ടി ആനകുത്തിക്കല്‍, സാജന്‍ പടിക്കമ്യാലില്‍, ജിജോ മാധവപ്പള്ളി, ജോബി അയിത്തിക്കല്‍, തങ്കച്ചന്‍ കനകാലയം, സ്‌റ്റെല്ലി ചെറിയാക്കല്‍, വിനോദ് മാണി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം വഹിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.