CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 58 Seconds Ago
Breaking Now

സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും, കെയര്‍ വര്‍ക്കര്‍മാര്‍ക്ക് താല്‍ക്കാലിക സംരക്ഷണം; പുതിയ ഗൈഡന്‍സ് പുറത്തിറക്കി ഹോം ഓഫീസ്

സ്‌പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുതെന്ന് ഗൈഡന്‍സില്‍ പറയുന്നു

കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് ഹോം ഓഫീസ്. എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടമായാല്‍ കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നഷ്ടമാകുന്ന അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാനാണ് ഹോം ഓഫീസ് ഗൈഡന്‍സില്‍ സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 

സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനാണ് ഈ താല്‍ക്കാലിക അറേഞ്ച്‌മെന്റ് ഹോം ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസ് കേസ് വര്‍ക്കേഴ്‌സിനുള്ള 'ക്യാന്‍സലേഷന്‍ & കര്‍ട്ടെയില്‍മെന്റ് ഓഫ് പെര്‍മിഷന്‍' ഗൈഡന്‍സിലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്. 

സ്‌പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുതെന്ന് ഗൈഡന്‍സില്‍ പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലെ ഈ നിബന്ധന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് മാത്രമായാണ് ഇളവ് നല്‍കിയിരിക്കുന്നത്. 

ഒരു വ്യക്തി സ്‌കില്‍ഡ് വര്‍ക്കര്‍ അല്ലെങ്കില്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ റൂട്ടില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതിയുള്ളവരോ, കെയര്‍ വര്‍ക്കര്‍, സീനിയര്‍ കെയര്‍ എന്നിവയില്‍ ജോലി ചെയ്യുന്നരോ ആണെങ്കില്‍, സ്‌പോണ്‍സറുടെ ലൈസന്‍സ് പോയത് മാത്രമാണ് ഇവരുടെ പെര്‍മിഷന്‍ റദ്ദാക്കുന്നതിന് കാരണമായി വന്നാല്‍ ഇത് ചെയ്യരുതെന്ന് ഹോം ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു. 

കെയര്‍ വര്‍ക്കര്‍, ഹോം കെയറര്‍, സീനിയര്‍ കെയര്‍ വര്‍ക്കര്‍ എന്നീ നിലകളില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദശേ ജീവനക്കാര്‍ക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യത്തിലാണ് ഈ ഇളവ് വന്നിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.