CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 51 Seconds Ago
Breaking Now

യുണൈറ്റഡ് അല്ലാതെ യുണൈറ്റഡ് കിംഗ്ഡം! യുകെ വേര്‍പിരിയല്‍ ഒഴിവാക്കാന്‍ കഴിയില്ല; മുന്നറിയിപ്പുമായി സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് നേതാക്കള്‍; വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നുള്ള ഭരണം മതി?

യുകെയുടെ അവസാന പ്രധാനമന്ത്രിയാകാന്‍ ബേണ്‍ഹാം ഒരുങ്ങി ഇരിക്കണമെന്നാണ് എസ്എന്‍പിയുടെ ജോണ്‍ സ്വിന്നി പ്രതികരിച്ചത്

വിഭജിച്ച്, പരസ്പരം അടിപ്പിച്ച് ഭരിച്ച സാമ്രാജ്യത്വരീതിയായിരുന്നു ബ്രിട്ടന്‍ അനുശാസിച്ചിരുന്നത്. എന്തായാലും അവര്‍ ഉപയോഗിച്ച മരുന്നിന്റെ അതേ ഡോസ് അവര്‍ക്ക് തിരിച്ച് കിട്ടുകയാണ്. യുണൈറ്റഡ് കിംഗ്ഡം എന്ന ഒറ്റപ്പേരില്‍ ഇനി അധിക കാലം രാജ്യത്തിന് തുടരാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് മറ്റ് അംഗ രാജ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. 

യുകെയുടെ ഐക്യത്തിന് വെല്ലുവിളി നല്‍കിക്കൊണ്ടാണ് നാഷണലിസ്റ്റ് നേതാക്കള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. യുകെ വിഭജിക്കേണ്ടത് ഒഴിവാക്കാന്‍ കഴിയാത്ത അനിവാര്യതയായി മാറിയെന്ന് നേതാക്കള്‍ പറഞ്ഞു. 'വെസ്റ്റ്മിന്‍സ്റ്ററിന്റെ സമയം അവസാനിക്കാന്‍ പോകുന്നുവെന്നും' ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയില്‍ സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്റേഴ്‌സ് ഒപ്പുവെച്ചു. ബ്രിട്ടനില്‍ നിന്നും വേര്‍പിരിയണമെന്ന് ആവശ്യപ്പെടുന്ന വിഭാഗീയ പാര്‍ട്ടികളാണ് ഇപ്പോള്‍ മൂന്ന് അധികാര കേന്ദ്രങ്ങളിലും ഇരിക്കുന്നത്. 

എന്നാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നുള്ള യുകെ ഗവണ്‍മെന്റിന് മാത്രമാണ് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് അനുമതി നല്‍കാന്‍ കഴിയുക. പുതിയ വോട്ടിംഗ് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം യുകെയുടെ അവസാന പ്രധാനമന്ത്രിയാകാന്‍ ബേണ്‍ഹാം ഒരുങ്ങി ഇരിക്കണമെന്നാണ് എസ്എന്‍പിയുടെ ജോണ്‍ സ്വിന്നി പ്രതികരിച്ചത്. പുതിയ സ്വാതന്ത്ര്യ വോട്ടിംഗ് തടസ്സപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.