CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 11 Seconds Ago
Breaking Now

മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിക്കുന്നത് 'ഇന്ത്യയില്‍' വലിയ പ്രശ്‌നമല്ലെന്ന് മലയാളി ഫിസിയോ? അനുവദനീയമായ അളവിന്റെ മൂന്നിരട്ടി മദ്യപിച്ച് യുകെ റോഡില്‍ തലങ്ങും, വിലങ്ങും വാഹനം ഓടിച്ചപ്പോള്‍ പിടിവീണു; യുകെയില്‍ വിലക്ക് കിട്ടിയതോടെ പുതിയ സ്ഥാപനം ഇന്ത്യയില്‍?

12 മാസത്തേക്ക് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന തീരുമാനമാണ് പാനല്‍ സ്വീകരിച്ചത്

അമിതമായ തോതില്‍ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് പിടിയിലായ മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസിംഗ് വിലക്ക്. എന്നാല്‍ യുകെയില്‍ വിലക്ക് വരുമെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയ ഫിസിയോ സ്ഥാപനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

45-കാരന്‍ ബിജോയ് ബ്രൈഡ്‌വിന്‍ തോമസാണ് 2024 മാര്‍ച്ചില്‍ മദ്യപിച്ച് റോഡിലൂടെ തലങ്ങും, വിലങ്ങും വാഹനം ഓടിച്ചത്. പരിശോധനയില്‍ നിയമപരമായ അളവിന്റെ മൂന്നിരട്ടി അധികം മദ്യപിച്ചതായി കണ്ടെത്തി. ലൈസന്‍സും, ഇന്‍ഷുറന്‍സുമില്ലാതെ വാഹനം ഓടിച്ച കുറ്റങ്ങളിലും തോമസിനെ ശിക്ഷിച്ചിരുന്നു. മൂന്ന് കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചിരുന്നു. 

വാഹനം ഓടിക്കുന്നതിന് രണ്ട് വര്‍ഷവും, രണ്ട് മാസവും വിലക്കും, കമ്മ്യൂണിറ്റി ഓര്‍ഡറും, 249 പൗണ്ട് ചെലവുകളുമാണ് തോമസിന് ശിക്ഷയായി നല്‍കിയത്. എന്നാല്‍ ഹെല്‍ത്ത് & കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വ്വീസില്‍ ഇന്ത്യയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് 'വലിയ കുറ്റമൊന്നും' അല്ലെന്ന നിലപാടാണ് ഇയാള്‍ പങ്കുവെച്ചത്. 

2019 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ റിലീഫ്‌സേക്ക് ഫിസിയോസൊലൂഷന്‍സ് എന്ന സ്ഥാപനം നടത്തിയ തോമസ് കഴിഞ്ഞ നവംബറില്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. തന്റെ പ്രവൃത്തിയില്‍ ചെറിയ കുറ്റബോധമുണ്ടെങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ച് തോമസിന്റെ പെരുമാറ്റം പ്രൊഫഷണല്‍ രീതിക്ക് ചേരാത്തതാണെന്ന് അച്ചടക്ക സമിതി കണ്ടെത്തി. 

12 മാസത്തേക്ക് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന തീരുമാനമാണ് പാനല്‍ സ്വീകരിച്ചത്. അതേസമയം തോമസ് ഇപ്പോള്‍ ഇന്ത്യയില്‍ ഫിസിയോതെറാപ്പി യാനം എന്ന പേരില്‍ സ്ഥാപനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.