ബ്രാഡ്ഫോർഡ്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചു പാരമ്പര്യമയി പിന്തുടരുന്ന പതിരാകുർബാന ലീഡ്സ് രൂപതയിലെ സെന്റ് മേരീസ് സീറോ മലബാറിന്റെ നേതൃത്വത്തിൽ ഇത്തവണ ബ്രാഡ്ഫോർഡിൽ നടത്തപ്പെടും. ബ്രാഡ്ഫോർഡിലെ സെന്റ് പീറ്റേഴ്സ് കാത്തലിക് ചർച്ചിലാണ് ക്രിസ്തുമസ് തിരുകുർബാന നടത്തപ്പെടുന്നത്. ബ്രാഡ്ഫോർഡ് കമ്മ്യൂണിറ്റിയുടെ ലൈവ് ഒാർകസ്ട്ര ക്രിസ്തുമസ് കുർബാനയുടെ പ്രത്യേകതയാണ്. 24-നു രാത്രി പത്തരക്ക് ക്രിസ്തുമസ് തിരുകുർബാനയോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് സീറോ മലബാർ ചാപ്ലിയൻ ഫാ.ജോസഫ് പോണേത് കാർമ്മികനാകും. തിരുകുർബാനക്ക് ശേഷം ലീഡ്സ് രൂപതയിലെ വിവിധ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളെ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങളും കലാപരിപാടികും ഉണ്ടായിരിക്കും. കുബസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ഫാ.ജോസഫ് പോണേത് അറിയിച്ചു.
വിലാസം, St.Peters R C Church, 651 Leeds Road, BD38EL