ബ്രാഡ്ഫോർഡ്: പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെൻഷൻ ബർമിങ്ങ്ഹാമിലെ ബഥേൽ സെന്റെറിൽ ഈ മാസം പത്തിന് രാവിലെ എട്ടു മുതൽ ആരംഭിക്കും. സെഹിയോൻ യു.കെയുടെ ഫാ.സോജി ഓലിക്കലും വചന പ്രഘോഷണം റോസ് പവലും സംയുക്തമായിട്ടാണ് ബൈബിൾ കണ്‍വെൻഷൻ നയിക്കുക. ജപമലയോടെ ആരംഭിക്കുന്ന കണ്‍വെൻഷനിൽ കുമ്പസാരം,ദിവ്യ ബലി,വചന പ്രഘോഷണങ്ങൾ, ദിവ്യ കാരുണ്യാരധാന, കുട്ടികളുടെ ധ്യാനം എന്നിവ ഉണ്ടായിരിക്കും.