CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 19 Seconds Ago
Breaking Now

ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പുതുവത്സരത്തെ വരവേറ്റു.

പുത്തന്‍ പ്രതീക്ഷകളോടെ സ്റ്റിവനേജിലെ  ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വിശുദ്ദ കുര്‍ബ്ബാനയും സ്നേഹോഷ്മളമായ നവവത്സര വിരുന്നും സംഘടിപ്പിച്ചു.                           

ഫാ.ടോം ജേക്കബിന്റെ കാര്‍മികത്വത്തില്‍ വിശുദ്ദ കുര്‍ബ്ബാന  അർപ്പിക്കുകയും  പുതുവത്സര സന്ദേശം  നല്‍കുകയും ചെയ്തു.                                          

തുടർന്ന്  നടന്ന സ്നേഹവിരുന്നിൽ  വച്ച്    ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ  2015  വർഷത്തെ  കലണ്ടർ  പ്രകാശനം  ചെയ്യുകയും വിതരണം  നടത്തുകയും  ഉണ്ടായി.                              

പിന്നീട് വിശ്വാസികള്‍  കേക്ക് മുറിച്ച് മധുരം പങ്കുവച്ചും, പരസ്പരം ആശംസകള്‍ നേര്‍ന്നും പുതുവര്‍ഷത്തെ വരവേറ്റു.  സ്റ്റിവനേജിലും പരിസരപ്രദേശത്തുമുളള ധാരാളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.                                

 

 




കൂടുതല്‍വാര്‍ത്തകള്‍.