Breaking Now

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനം 26ന്

പിറവിയെടുത്ത നാള്‍മുതല്‍ സവിശേഷമായ ഇടപെടലുകളിലൂടെ ജനസേവന മേഖലയില്‍ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ച യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ (യു ബി എം എ) ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26ന് നടക്കും.

 

ഫില്‍റ്റണ്‍, ഹോറിഫീല്‍ഡ്, ലോക്ക്‌ലീസ്, ബ്രിസ്‌റ്റോള്‍ എന്നിവിടങ്ങളിലെ മലയാളികളുടെ സവിശേഷ കൂട്ടായ്മായ യു ബി എം എ ഇതിനകം പുത്തന്‍ സേവനപാതകള്‍ തുറന്ന് സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നാട്ടില്‍ വര്‍ധിച്ചുവരുന്ന കവര്‍ച്ചയ്ക്ക് അറുതിവരുത്താന്‍ പൊലീസുമായി ഒന്നുചേര്‍ന്ന് നടത്തുന്ന പരിപാടികള്‍ യു കെയിലെ മറ്റു സംഘടനകള്‍ക്ക് പുതിയ പാഠമായി. യുവതലമുറയില്‍ കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക പൈതൃകം ഊട്ടിവളര്‍ത്താനുള്ള പരിപാടികള്‍ക്ക് അസോസിയേഷന്‍ തുടക്കമിട്ടിട്ടുണ്ട്. കുടുംബാധിഷ്ടിത പരിപാടികളിലൂടെ അംഗങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുവരാനും യു ബി എം എ ശ്രമിച്ചുവരികയാണ്.
26ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗ്രീന്‍വേ സെന്ററി (Greenway Centre, Doncaster Rd, Southmead, Bristol, BS10 5PY) ലാണ് ഉദ്ഘാടനച്ചടങ്ങ്. ബ്രിസ്‌റ്റോള്‍ നോര്‍ത്ത് വെസ്റ്റ് എം പി ഷാര്‍ലെറ്റ് ലെസ്‌ലി ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് ജോഷി സേവ്യര്‍ അധ്യക്ഷത വഹിക്കും. റവ.ഫാ. ജോയ് വയലില്‍ , യുക്മ പ്രസിഡന്റ് വിജി കെ പി, പാസ്റ്റര്‍ ഷിബു മത്തായി , കൗണ്‍സിലര്‍ ടോം ആദിത്യ തുടങ്ങിയവര്‍ ആശംസകള്‍ നേരും. 

ചടങ്ങിനുശേഷം വിവിധ  സാംസ്‌കാരിക പരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നര്‍ പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്. 

പരിപാടികളുടെ വിജയത്തിനായി ബെര്‍ലി തോമസ്‌ , മാത്യു, ജോബി, സ്റ്റീഫന്‍ ജോസഫ്‌ , ജോണ്‍ തോമസ്, നോയിച്ചന്‍, റോയ്, സെബിച്ചന്‍, ജെഗി , ജോമി ജോണ്‍ ,ജോബിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.