CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 52 Seconds Ago
Breaking Now

മുക്കിലും, മൂലയിലും വളരുന്ന യുകെ; ആന്‍ഡി ബേണ്‍ഹാമിന്റെ സ്വപ്‌നം അടുത്ത വര്‍ഷം പൊളിയുമെന്ന് മുന്നറിയിപ്പ്; യുകെയുടെ വളര്‍ച്ച മെല്ലെപ്പോക്കിലേക്ക് മാറും

നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും ഭയപ്പെട്ടത് പോലെ യുകെയുടെ സമ്പദ് വ്യവസ്ഥ പൊളിഞ്ഞടുങ്ങിയില്ല. എന്നുമാത്രമല്ല, രാജ്യത്തിന്റെ ഇക്കോണമി വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ ആശ്വാസം അടുത്ത വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഓരോ പോസ്റ്റ്‌കോഡിലും സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രതീക്ഷ അസ്ഥാനത്താകുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ബേണ്‍ഹാമിന് സമ്മാനിക്കപ്പെടുക. 

എന്നാല്‍ 2027 ആകുമ്പോള്‍ ഇറാന്‍ യുദ്ധത്തിന്റെ ചിത്രം വ്യക്തമാകുകയും, ഇതിന്റെ ആഘാതങ്ങള്‍ ആ സമയത്ത് നേരിടേണ്ടി വരികയും ചെയ്യുമെന്നാണ് പ്രവചനം. ചാന്‍സലര്‍ ജോണ്‍ ഹീലിയുടെ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് വരുന്നത്. 

ഇതോടെ നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 1.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ 1 ശതമാനമായി കുറഞ്ഞുവെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. ഈ വര്‍ഷം പണപ്പെരുപ്പം 3.1 ശതമാനത്തില്‍ ഒതുങ്ങുമെന്നും ഇവര്‍ കണക്കാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.