ഇന്നലെ വൈകുന്നേരം ബ്രിസ്റ്റോള് സൌത്ത് മീട് ഗ്രീന്വേ സെന്ററില്വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില് ബ്രിസ്റ്റോള് മേയര് ജോര്ജ് ഫെര്ഗുസന് , സൌത്ത്മെട് എം പി ഷാര്ലെറ്റ് ലെസ്ലീ, കൌണ്സിലര് ടോം ആദിത്യ , ഫാ. ജോയ് വയലില് , പാസ്റ്റര് ഷിബു മത്തായി യുക്മ പ്രസിഡണ്ട് വിജി കെ പി , UBMA പ്രസിടണ്ട് ജോഷി സേവിയര് , സെക്രട്ടറി ജോബിച്ചന് ജോര്ജ് തുടങ്ങിയവര് ഭദ്രദീപം തെളിച്ച് ഉത്ഘാടനം നിര്വ്വഹിച്ചു .
കേരളത്തെയും അതിന്റെ സൌന്ദര്യത്തെയും താന് ഇഷ്ടപ്പെടുന്നുവെന്നും , തനിക്കൊരിക്കല് "ഗോഡ്സ് ഓണ് കണ്ട്രി" യെ അനുഭവിച്ചറിയണമെന്നും ഉത്ഘാടന പ്രസംഗത്തില് മേയര് ജോര്ജ് ഫെര്ഗുസന് പറഞ്ഞു .
ബ്രിസ്റ്റോളിനെ ഒരു ഹൈടെക് സിറ്റി ആക്കി മാറ്റുന്നതിനു ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിനു ഒരു പ്രധാന പങ്കു വഹിക്കാനുണ്ടെന്നും , അതിനു മലയാളിക ളുടെ ഈ കൂട്ടായ്മ തയ്യാറാകണമെന്നും മേയര് അഭിപ്രായപ്പെട്ടു .
മലയാളികളുടെ സംസ്ക്കാരവും പൈതൃകവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും , ഇവര്ക്ക് വേണ്ടി പ്രവര്ത്തിക്കാന് കഴിയുന്നതില് താന് അഭിമാനിക്കുന്നുവെന്നും സൌത്ത്മെട് എം പി ഷാര്ലെറ്റ് ലെസ്ലീ തന്റെ പ്രസംഗത്തില് വ്യക്തമാക്കി .
തന്റെ സ്വതസിദ്ധമായ പ്രസംഗത്തിലെ ഉപമയിലൂടെ സംസ്ക്കാരത്തെയും അതിന്റെ പൈതൃകത്തെയും , അത് കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് ഫാ.ജോയ് വയലില് ഉല്ബോധിപ്പിച്ചു . കൌണ്സിലര് ടോം ആദിത്യ,പാസ്റ്റര് ഷിബു മത്തായി തുടങ്ങിയവര് ആശംസകള് നേര്ന്നു .
യു കെ യിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രസിഡണ്ട് വിജി .കെ പി തന്റെ ആശംസ പ്രസംഗത്തില് എല്ലാവര്ക്കും റിപ്പബ്ലിക് ദിനാശംസകള് നേര്ന്നത്തിനൊപ്പം , ബ്രിസ്റ്റോളില് നിന്ന് UBMA ക്ക് യുക്മയില് അംഗത്വം നല്കുന്നതിണ്ടായ സാഹചര്യം വ്യക്തമാക്കി .UBMA യുടെ രംഗപ്രവേശം ബ്രിസ്റ്റോളില് യുക്മയുടെ പ്രവര്ത്തനങ്ങള് ഊര്ജിതപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു .
യുക്മയില് അംഗത്വം നല്കുന്നതായുള്ള സെര്ട്ടിഫിക്കറ്റ് UBMA പ്രസിടണ്ട് ജോഷി സേവ്യറും സെക്രട്ടറി ജോബിച്ചന് ജോര്ജും യുക്മ പ്രസിഡണ്ട് വിജി .കെ പി യില് നിന്നും സ്വീകരിച്ചു ൈ . ലിറ്റില് മരിയ ജോര്ജ് സ്വാഗതവും നോയിച്ചന് നന്ദിയും രേഖപ്പെടുത്തി .
വ്യത്യസ്തമായ രീതിയില് UBMA യുടെ ഉദ്ഘാടനം ന്യൂസ് റീഡിംഗ് ആയി പ്രദര്ശിപ്പിച്ചു തുടങ്ങിയ ഉത്ഘാടന സമ്മേളനത്തില് നയന മനോഹരമായ വെല്ക്കം ഡാന്സോടു കൂടി ഉത്ഘാടന പരിപാടികള്ക്ക് തുടക്കം കുറിച്ചു.
യു കെ യുടെ വിവിധ ഭാഗങ്ങളില് നിന്നും വന്നിട്ടുള്ള കലാകാരന് മാര് അണിനിരന്ന വിവിധ കലാപരിപാടികള് അവതരിപ്പിക്കപ്പെട്ടു . യുക്മയുടെ ഇ വര്ഷത്തെ കലാപ്രതിഭാപ്പട്ടം നേടിയ ഫ്രാങ്ക്ലിനും ,കലാഭവന് നൈസും സംഘവും അവതരിപ്പിച്ച വിവിധ ഡാന്സുകള്, സ്റ്റോക്ക് ഓണ് ട്രെന്റില് നിന്നും കാര്ഡിഫില് നിന്നും വന്ന കലാകാരന്മാരുടെ നയന മനോഹരമായ വിവിധ കലാപരിപാടികള്ക്കൊപ്പം UBMA യുടെ കുട്ടികള് അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉത്ഘാടന സമ്മേളനത്തിന് മാറ്റ് കൂട്ടി .
അവതാരകരായ ജാക്വിലിന്റെ യും ജയ്ക്കിന്റെയും വ്യത്യസ്തമായ അവതരണ ശൈലി ശ്രദ്ധേയമായിരുന്നു .വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനോടൊപ്പം ശ്രുതി മധുരമായ ഗാനമേളയും UBMA യുടെ ഉത്ഘാടന സമ്മേളനം അവിസ്മരണീയമാക്കി
ഉത്ഘാടന സമ്മേളനത്തിന്റെ കൂടുതല് ചിത്രങ്ങള് കാണുവാന് ഇവിടെ ക്ലിക്ക് ചെയ്യുക