CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes Ago
Breaking Now

കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തക്ക് മാഞ്ചസ്റ്ററിൽ ഹൃദ്യമായ വരവേൽപ്പ് ....

മാഞ്ചസ്റ്റർ :  മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ക്നാനായ ദേവാലയത്തിൽ ക്നാനായ അതി ഭദ്രാസനത്തിന്റെ  റാന്നി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ  കുര്യാക്കോസ് മോർ ഈവാനിയോസ്  തിരുമേനിക്ക് രാജകീയ വരവേൽപ്പ് . ഇരുപത്തി രണ്ടാം തീയതി ഞായറാഴ്ച ഉച്ചയോടെ ഭക്തിസാന്ദ്രവും നടവിലികളാൽ  മുഖരിതവുമായ പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന  തിരുമേനിയെ മുത്തുക്കുടകളുടെയും  കൊടി തോരണങ്ങളുടെയും അകമ്പടിയോടെ കാപ്പയണിയിച്ച്   ഇടവക വികാരി റവ ഫാ പീറ്റർ കുര്യാക്കോസ് സ്വീകരിച്ചു. തുടർന്ന്  അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലി അർപ്പിക്കപ്പെട്ടു.



ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായി  നീണ്ട 33 വർഷം സഭയെ നയിച്ച മോറാൻ മോർ ഇഗനാത്തിയോസ്  പ്രഥമൻ ബാവയുടെ  പ്രഥമ  ശ്രാദ്ധപ്പെരുന്നാൽകൊണ്ടാടി .

ക്നാനായ സമുദായ പാരമ്പര്യ  വിശ്വാസങ്ങളിലും അന്ത്യോ ക്യാ മലങ്കര ബന്ധത്തിലും   അധിഷിഷ്ടിതമായ ഒരു പുതു തലമുറ  വളർന്നു    വരേണ്ട ആവശ്യകതയെപ്പറ്റി  തിരുമേനി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.  വലിയ  നോമ്പിലൂടെ  കടന്നു പോകുന്ന  വിശ്വാസി സമൂഹം  കുർബ്ബാനയിലും, ശ്രാദ്ധപ്പെരുന്നാളിലും  നേർച്ച വിളമ്പളിലും   പങ്കു കൊണ്ട് അനുഗ്രഹം പ്രാപിച്ചു.  

 




കൂടുതല്‍വാര്‍ത്തകള്‍.