ക്രിസ്തുവിന്റെ പുനരുദ്ധാനത്തിൽ നിന്നും ജനിക്കുന്ന പുതിയ തീഷ്ണത എല്ലാവർക്കും പകർന്ന് നൽകുന്നതിനായി ഫാ സോജി ഓലിക്കൽ നയിക്കുന്ന നോമ്പു കാല ധ്യാനം നാളെ മുതൽ വിഗനിൽ ആരംഭിക്കുന്നു .
വ്യാഴം , വെള്ളി , ശനി എന്നീ മൂന്നു ദിവസങ്ങളിലായി രാവിലെ മുതൽ വൈകുന്നേരം വരെ ധ്യാന ശുശ്രൂഷകൾ നടത്തപ്പെടുന്നു. ധ്യാനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്കായി കിഡ്സ് ഫോർ കിംഗ് ഡം ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷകൽ ഉണ്ടായിരിക്കും .
ഈ വലിയ നോമ്പു കാലത്ത് മരണത്തിനു മേൽ വിജയം വരിക്കുന്ന ജീവന്റെ സുവിശേഷം സ്വീകരിച്ചു കൊണ്ട് പുനരുത്ഥാനത്തിന്റെ ആനന്ദം നല്കുന്ന സാന്തനം സ്വീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ് :
SACRED HEART CHURCH , THROSTLENEST AVE , WIGAN , WN 6 7 AS
ധ്യാനത്തിന്റെ സമയക്രമം : -
മാർച്ച് 26 വ്യാഴം - 10 am - 6 pm
മാർച്ച് 27 വെള്ളി - 10 am - 6 pm
മാർച്ച് 28 ശനി - 10 am - 6 pm
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
സലാസ് - 07533818673
നീന - 07460839496