CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 36 Seconds Ago
Breaking Now

മലങ്കര കത്തോലിക്കാ സഭയിൽ''ഹാശ ആഴ്ച'' ശുശ്രൂഷകൾ . പെസഹാ വ്യാഴാഴ്ച വിൻസന്റ് മാർ പൗലോസ്‌ തിരുമേനിയെത്തും.

ബ്രിസ്റോൾ-: സെന്റ്‌ .അൽഫോൻസ മലങ്കര കത്തോലിക്കാ മിഷൻ ഓശാന ഞായർ മുതൽ ഈസ്റെർ വരെ  ''ഹാശ ആഴ്ച '' ആചരിക്കുന്നു. വിശ്വാസ മികവിനും പാരമ്പര്യത്തിനും ഊന്നൽ കൊടുക്കുന്ന കർമങ്ങൾ  പതിവുപോലെ ബ്രിസ്റ്റോൾ മുള്ലെർ റോഡിനു സമീപമുള്ള സെന്റ്‌. മാക്‌ മില്ല്യൻ പള്ളിയിൽ നടക്കും. നാട്ടിൽ നിന്നും എത്തുന്ന മാർത്താണ്ഡം ബിഷപ്പ് വിൻസന്റ് മാർ പൗലോസ്‌ തിരുമേനി , ഫാദർ വിനയാനന്ദ്  ഓ.ഐ.സി .എന്നിവർ വിവിധ ദിവസങ്ങളിൽ മുഖ്യ കാർമികരാവും.

ഓശാന ഞായർ കർമങ്ങൾ അന്നേ ദിവസം രാവിലെ  10 മണിക്കാരംഭിക്കും.  ബുധനാഴ്ച വൈകുന്നേരം 6.30 നാണു  പെസഹാ അനുസ്മരണ ശുശ്രൂഷകൾ തുടങ്ങുന്നത് . ബിഷപ്പ്  വിൻസന്റ് മാർ പൗലോസ്‌ തിരുമേനി
പെസഹാ ആചരണങ്ങളിൽ മുഖ്യ കാർമികനാവും.  കഷ്ട്ടാനുഭവ  വെള്ളിയാഴ്ച പ്രാർത്ഥനകൾ അന്നേദിവസം രാവിലെ 9 മണിക്ക് തുടങ്ങും . ഫാദർ വിനയാനന്ദ്  പ്രധാന കാർമികനായുള്ള ഈസ്റെർ തിരു കർമങ്ങൾ ആരംഭിക്കുന്നത് ശനിയാഴ്ച  വൈകുന്നേരം 6.30 നാണ് .

കൂടുതൽ വിവരങ്ങൾക്ക്  സെക്രട്ടറി  റെജി  തോമസ് മാണികുളം (ഫോണ്‍-07886905052), കമ്മറ്റി അംഗങ്ങൾ  എന്നിവരെ ബന്ധപ്പെടുക .




കൂടുതല്‍വാര്‍ത്തകള്‍.