CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 21 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ...

ലിവര്‍പൂള്‍: ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മാര്‍ച്ച് 29ന് ഉച്ചകഴിഞ്ഞ് നാലിന് കുരിശിന്റെ വഴി 4.30ന് ഓശാനതിരുക്കര്‍മ്മങ്ങള്‍ ഹോളി നെയിം ചര്‍ച്ചില്‍ നടത്തും.

ലോക രക്ഷക്കായി കുരിശുമരണം പ്രാപിച്ച മിശിഹയുടെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി ഏപ്രില്‍ മൂന്നാം തിയതി രാവിന് ഒമ്പതിന് സെന്റ് ഫിലോമിന ചര്‍ച്ചില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ നടക്കും. കുരിശിന്റെ വഴി, നഗരി കാണിക്കല്‍, സ്ലീവാ വണക്കം എന്നിവ നടത്തും.

മരണത്തെ തോല്‍പ്പിച്ച് യേശു ക്രൂശിതനായ പുണ്യദിനം ഏപ്രല്‍ നാനിന് വൈകുന്നേരം അഞ്ചിന് ജപമാല 5.30ന്. ഉയര്‍പ്പ് തിരുന്നാള്‍ കുര്‍ബാന എന്നിവ സെന്റ് ഫിലോമിന ചര്‍ച്ചില്‍ നടത്തും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുളിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം – ഹോളി നെയിം ചര്‍ച്ച്, മോസ് പിറ്റ്‌സ് ലെയിന്‍, സെന്റ് ഫിലോമിന ചര്‍ച്ച്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോം തോമസ് 07577249750
ജെസ്സി ജിമ്മി 07951980102
ജോര്‍ജ്കുട്ടി 07939021706




കൂടുതല്‍വാര്‍ത്തകള്‍.