CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 29 Seconds Ago
Breaking Now

യുക്മ നേപ്പാൾ ചാരിറ്റിക്ക് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയണിൽ നിന്നും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനും

യോവിൽ: നേപ്പാളിന്റെ പുനർ നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാകാൻ യുക്മ നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സൗത്ത് വെസ്റ്റ് റീജിയണിൽ നിന്നും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനും. സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിലാണ് സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ സമാഹരിച്ച തുകയുടെ ചെക്ക് യുക്മ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ടിലിന് കൈമാറിയത്. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ജോ സേവ്യർ, ട്രഷറർ ശ്രീ ഉമ്മൻ തുടങ്ങിയവർ ചേർന്നാണ് ചെക്ക് കൈമാറിയത്. ചടങ്ങിൽ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌ , സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍, ചാരിറ്റി കോർഡിനെറ്റർ ശ്രീ അനീഷ്‌ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. യുക്മയുടെ മറ്റു പരിപാടികളിലെന്ന പോലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സൗത്ത് വെസ്റ്റ് റീജിയണ്‍ നൽകുന്ന നിർലോഭമായ സഹകരണം പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ടിൽ എടുത്തു പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.