CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 26 Seconds Ago
Breaking Now

നിറഞ്ഞ വേദിയില്‍ വീണ്ടും ആഘോഷം തീര്‍ത്ത് നിറം 25 ; ബതേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ താരങ്ങളുടെ പ്രകടനത്തില്‍ മതിമറന്ന് ആഘോഷിച്ച് കാണികളും

ചില നിമിഷങ്ങള്‍ തീരല്ലേ എന്ന് ആലോചിച്ചു പോകാറുണ്ട്. ബതേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറം 25 ഷോ കണ്ടവരുടെ മനസില്‍ അതു തന്നെയാകും. കാരണം യുകെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താര ആഘോഷ വിരുന്നായിരുന്നു ഇന്നലെ ബതേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കാണികള്‍ക്ക് കാണാനായത്.

തന്റെ മാസ്മരിക സംഗീതം പകര്‍ന്നു സ്റ്റീഫന്‍ വേദിയെ ആദ്യം തന്നെ കീഴടക്കി. കീ ബോര്‍ഡില്‍ മനോഹരമായ സംഗീതം വായിച്ച് കാണികളെ അത്ഭുതപ്പെടുത്തി.

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ' കോളജ് ബോയ്' ചാക്കോച്ചനും കാണികളെ പിടിച്ചിരുത്തി.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പരിപാടി തന്റെ തമാശ കൊണ്ട് തന്നെ കളര്‍ഫുള്‍ ആക്കുകയാണ് താരം. സ്റ്റീഫനൊപ്പം ഓര്‍ക്കസ്ട്ര ടീമിന്റെ മത്സരം തീര്‍ത്ത പെര്‍ഫോമന്‍സ് കാണികളുടെ ഹൃദയം കീഴടക്കി.

റിമി ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് ഏവര്‍ക്കും. വേദിയെ മുഴുവന്‍ കൈയ്യിലെടുക്കുന്ന റിമി ടോമിയ്ക്ക് തന്റെ ഗാനാലാപനത്തിലൂടെ വീണ്ടും യുകെ മലയാളികളെ ത്രസിപ്പിക്കാനായി

ഗംഭീര ഡാന്‍സിലൂടെ ചാക്കോച്ചന്‍ നിറക്കൈയ്യടി നേടി.മാളവികയും വേദിയിലെ താരമായി മാറി. പിന്നണി ഗായകരായ കൗശിക് വിനോദും ശ്യാമപ്രസാദും വേദിയില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവച്ചത്.

ന്യൂപോര്‍ട്ട് ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായം അറിഞ്ഞ് ബതേല്‍ കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ ടിക്കറ്റെടുത്തു. സ്‌പോട്ടില്‍ ടിക്കറ്റെടുത്ത് ഷോയ്‌ക്കെത്തിയവരും ഏറെയാണ്. കാണികള്‍ നിറഞ്ഞപ്പോള്‍ വേദിയിലും മികച്ച ആഘോഷമാണ് അരങ്ങേറിയത്.

ബര്‍മ്മിങ്ഹാമിലുള്ള ആനികുര്യന്റെ സ്‌പെഷ്യല്‍ ചൈല്‍ഡായ 18 കാരിയുടെ പിറന്നാള്‍ ആഘോഷം വേദിയില്‍ ആഘോഷമാക്കി. റിമിയുടെ കടുത്ത ആരാധികയായ പെണ്‍കുട്ടിയ്ക്ക് റിമിയുടെ നേതൃത്വത്തില്‍ തന്നെ കേക്ക് മുറിച്ചും ആശംസകള്‍ നേര്‍ന്നും പിറന്നാള്‍ മറക്കാനാകാത്ത ഒരു ദിവസമാക്കുകയായിരുന്നു. കാണികളും കൈയ്യടിയോടെ പിറന്നാള്‍ ആഘോഷത്തെ വരവേറ്റു.

ന്യൂപോര്‍ട്ടിന് പിന്നാലെ ബര്‍മ്മിങ്ഹാമിലും കാണികള്‍ നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് ലണ്ടനിലെ ഹാരോവില്‍ വച്ചാണ് ഷോ. വലിയ രീതിയിലുള്ള പിന്തുണയാണ് പരിപാടിയ്ക്ക് യുകെയിലുടനീളം ലഭിക്കുന്നത്. പരിപാടി കണ്ടിറങ്ങുന്നവരുടെ അഭിപ്രായം കൊണ്ട് തന്നെ നിറം 25 ഷോ വൈറലായി കഴിഞ്ഞു.

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും ലോ ആന്‍ഡ് ലോയേഴ്സും പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരാണ്.

ഇന്ന് ലണ്ടനിലെ പ്രോഗ്രാം കഴിഞ്ഞാല്‍ ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.