കെറ്ററിംഗ് . ജന്മ നാടിന്റെ സ്മരണകള്‍ പുതുക്കി യു കെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗില്‍ വച്ച് നടന്നു . ചങ്ങനാശ്ശേരി എം എല്‍ എ അഡ്വ ജോബ് മൈക്കിള്‍ സംഗമം ഉത്ഘാടനം ചെയ്തു , ജോലിക്കായും , പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാര്‍ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്നതായി .
ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്‌ക്കൂള്‍ കോളേജ് കാലത്തും സമകാലീകര്‍ ആയിരുന്ന സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ ക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും , സൗഹൃദം പങ്ക് വയ്ക്കുന്നതിനും വേദിയായ സംഗമത്തില്‍ വിവിധ കലാ പരിപാടികളും അരങ്ങേറിന് . ചങ്ങനാശ്ശേരി യുടെ വികസനത്തനും പുരോഗതിക്കും പ്രവാസികള്‍ നല്‍കുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അര്‍പ്പിച്ചു സംസാരിച്ച ഉത്ഘാടകനായ എം എല്‍ എ ,നാടും വീടും വിട്ടിട്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള ഓര്‍മ്മകളും വികസന സ്വപ്നങ്ങളും പങ്കു വക്കുന്നതിനും , പുതിയ നിര്‍ദേശങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു .
യു കെ ചങ്ങനാശ്ശേരി സംഗമം കോഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ , മനോജ് തോമസ് ചക്കുവ , സെബിന്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ കൗണ്‍സിലര്‍ ബൈജു തിട്ടാല ,അഡ്വ ഫ്രാന്‍സിസ് മാത്യു ,ലോക കേരളം സഭ അംഗം ഷൈമോന്‍ തോട്ടുങ്കല്‍ ,സുജു കെ ഡാനിയേല്‍ , സോബിന്‍ ജോണ്‍ ,തോമസ് മാറാട്ടുകളം , സാജു നെടുമണ്ണി , ജിജോ ആന്റണി മാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു .
ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ആന്റോ ബാബു പീറ്റര്‍ ബറോയില്‍ നിന്നുള്ള ഫെബി ഫിലിപ്പ് , കിങ്സ്ലിനില്‍ നിന്നുള്ള പോണ്‍സി ബിനില്‍ , നോട്ടിംഗ്ഹാമില്‍ നിന്നുള്ള ബഥനി സാവിയോ എന്നിവര്‍ സംഗമത്തില്‍ ആങ്കര്‍ മാരായി , ജോമേഷ് തോമസ് , ജോബിള്‍ ജോസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ചങ്ങനാശ്ശേരിക്കാരായ പ്രാവാസികള്‍ ഒറ്റക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികള്‍ സംഗമത്തിന് കൂടുതല്‍ മിഴിവേകി , തങ്ങളുടെ സ്വന്തം ജനപ്രിയ എം എല്‍ എ ജോബ് മൈക്കിളിന്റെ സാനിധ്യവും , യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശ്ശേരിക്കാരുടെ പ്രാധിനിത്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശ്ശേരി സംഗമം കൂടുതല്‍ ഊര്‍ജ്വ സ്വലതയോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍
ഷൈമോന്‍ തോട്ടുങ്കല്‍