Breaking Now

സ്‌ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്‍റെ കരങ്ങള്‍ : എല്‍.കെ. അദ്വാനി

ഹൈദരാബാദ്‌ സ്‌ഫോടനത്തിനു പിന്നില്‍ പാകിസ്‌താനാണെന്നു മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി.

ഇന്ത്യക്കെതിരായി യുദ്ധം ചെയ്‌തു വിജയിക്കാന്‍ കഴിയില്ലെന്നു ബോധ്യമുള്ള അവര്‍ നിഴല്‍യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ഭീകരവാദത്തിലൂടെ ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണു ശ്രമം. ഹൈദരാബാദ്‌ സ്‌ഫോടനത്തില്‍ അവര്‍ക്കു പങ്കുണ്ടെന്നതില്‍ സംശയമില്ല- അദ്ദേഹം പറഞ്ഞു. പാക്‌ മണ്ണില്‍നിന്ന്‌ ഇന്ത്യയിലേക്കു ഭീകരവാദം അനുവദിക്കില്ലെന്നു വാജ്‌പേയിയുമായുള്ള കൂടിക്കാഴ്‌ചയില്‍ പര്‍വേസ്‌ മുഷാറഫ്‌ നല്‍കിയ ഉറപ്പു പാലിക്കണം.ഹൈദരാബാദ്‌  സംഭവത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന്‌ അവര്‍ക്കു കൈ കഴുകാന്‍ കഴിയില്ല- അദ്വാനി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.