Breaking Now

ദൈവ കരങ്ങളിലെ ഉപകരണമാണെന്ന അവബോധത്തില്‍ വിജയം സുനിശ്ചിതം: ഫാ അഗസ്റ്റിന്‍ പുത്തന്‍പ്പുര

നാം ദൈവ കരങ്ങളിലെ ഉപകരണമാണെന്ന അവബോധം വിജയം സുനിശ്ചിതമാക്കുമെന്ന് ഫാ അഗസ്റ്റിന്‍ പുത്തന്‍പ്പുര.

പ്രാര്‍ഥനയുടെ വിജയം ദൈവ സാന്നിധ്യം അനുഭവിക്കുന്നതിലാണ്. വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ നോമ്പുകാല നവീകരണ ധ്യാനങ്ങളുടെ പ്രഥമ ദിനത്തില്‍ സ്റ്റീവനേജില്‍ സംസാരിക്കുകയായിരുന്നു അഗസ്റ്റിന്‍ അച്ചന്‍. സ്നേഹവും, സഹായവും, സാന്ത്വനവും പകരുമ്പോള്‍ അവിടെ ദൈവ സാന്നിധ്യവും അത്ഭുതങ്ങളും ഉണ്ടാകും. ധ്യാനചിന്തകള്‍ക്ക് അനുഭവ ജ്ഞാനത്തിലൂന്നിയ അഗസ്റ്റിനച്ചന്റെ വേറിട്ട പങ്കിടല്‍ ഏവര്‍ക്കും വലിയൊരു നവ്യാനുഭവമായി.

ധ്യാനാരംഭത്തില്‍, വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസ് തയ്യില്‍ ധ്യാന ഗുരുവിനെ സ്വാഗതം ചെയ്തു. പുത്തന്‍പുര അച്ചന്റെ ധ്യാനം ഇന്നും തുടരും. കല്പനകളെക്കുറിച്ചുള്ള ധ്യാന ചിന്തകള്‍ക്ക് ശേഷം അനുതാപ ശുശ്രുഷകള്‍ക്കായി ഫാ ജോസ് തയ്യില്‍, ഫാ വിന്‍സെന്റ് എന്നിവര്‍ നേതൃത്വം കൊടുക്കും.

ദൈവ പുത്രന്‍, രക്ഷാകര പദ്ധതിയുടെ ഭാഗമായി ഏറ്റുവാങ്ങിയ സഹനവും, നിന്ദയും, പീഡനവും, കുരിശുമരണവും അനുസ്മരിക്കപ്പെടുന്ന വിശുദ്ധ വാരത്തിലേക്ക്, വലിയ നോമ്പിലൂടെ ചരിക്കുമ്പോള്‍, വചന ശുശ്രുക്ഷയിലൂടെ ജീവിത നവീകരണം പ്രാപിച്ച് , മാനസികമായും, ആത്മീയമായും,ഭൗതീകമായും ഒരുങ്ങി, പുനരുദ്ധാനത്തിന്റെ പ്രതീക്ഷയും, ഉണര്‍വ്വും, ദിവ്യാനുഭവവും നേടുവാന്‍, അഗസ്റ്റിന്‍ പുത്തന്‍പുര അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.




കൂടുതല്‍വാര്‍ത്തകള്‍.