Breaking Now

മദ്രാസ് കഫേ ഇന്ത്യയുടെ ആര്‍ഗോ ജോണ്‍ എബ്രഹാം

തന്‍റെ പുതിയ ചിത്രം മദ്രാസ് കഫേ ഓസ്‌കാറില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ആര്‍ഗോയുടെ ഇന്ത്യന്‍ പതിപ്പാകുമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം.

ചിത്രത്തിന്റെ ഷൂട്ട് ചെയ്ത രംഗങ്ങള്‍ കണ്ട ഫിലിം ക്രൂവിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നുവെന്ന് ജോണ്‍ പറയുന്നു. സ്റ്റാര്‍ വീക്ക് മാഗസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോണ്‍.

ബെന്‍ അഫ്‌ളെക് സംവിധാനം ചെയ്ത ആര്‍ഗോ 1979ല്‍ ഇറാനില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കന്‍ നയതന്ത്രജ്ഞരുടെ കഥയാണ് പറഞ്ഞത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് അവാര്‍ഡുകള്‍  ചിത്രം ഇത്തവണ ഓസ്‌കാറില്‍ കരസ്ഥമാക്കി.

ജോണിന്റെ ഹോം പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദ്രാസ് കഫേ ഒരു രാജ്യാന്തര ചിത്രമായിരിക്കുമെന്ന് പറഞ്ഞ താരം ചിത്രം ഇന്ത്യയിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാം എന്നതിന് ഉദാഹരണമാകുമെന്നും പറഞ്ഞു.

ചിത്രം രാജ്യാന്തര തലത്തില്‍ റിലീസിംഗ് നടത്താനും ജോണിന് പദ്ധതിയുണ്ട്. ജോണ്‍ എബ്രഹാം തന്നെയാണ് മദ്രാസ് കഫേയില്‍ മുഖ്യ വേഷം അവതരിപ്പിക്കുന്നത്. ഓഗ്‌സ്തില്‍ തിയേറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷൂജിത്ത് സിര്‍കാറാണ്. നര്‍ഗീസ് ഫക്രിയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.