Breaking Now

കൈരളി ഒരിക്കലും പാര്‍ട്ടി ചാനലായിരുന്നില്ല; പാര്‍ട്ടിയുടെ മുദ്രാവാക്യമല്ല ചാനലിന്‍റെ ഉള്ളടക്കം: ബ്രിട്ടാസ്

കൈരളി ഒരിക്കലും പാര്‍ട്ടി ചാനലായിരുന്നില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്.

രണ്ടരലക്ഷം ഓഹരി ഉടമകളാണ് കൈരളിക്കുള്ളത്. അതില്‍ ഭൂരിഭാഗവും കക്ഷിരാഷ്ട്രീയക്കാരല്ലെന്നും, പ്രധാന വ്യവസായികളാണ് കൈരളിയുടെ പ്രമുഖ ഓഹരി ഉടമകളെന്നും ജോണ്‍ബ്രിട്ടാസ് പറഞ്ഞു. കൈരളിയുടെ ഉള്ളടക്കം പാര്‍ട്ടിയുടെ മുദ്രാവാക്യവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളിയെ പാര്‍ട്ടി ചാനലായി ചിത്രീകരിച്ചത് കൈരളിയുടെ എതിരാളികളാണെന്നും, കൈരളിക്ക് വ്യക്തമായ ഭാവവും ധനവുമുണ്ടെന്നും ഇടത്- വലത് നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൈരളിയില്‍ മുദ്രാവാക്യം വിളിക്കലല്ല എന്റെ ജോലി, കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വേണ്ടി മുദ്രാവാക്യം വിളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി നല്‍കിയ യാത്രയയപ്പ് തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ജോണ്‍ ബ്രാട്ടാസ്. പിണറായി തന്നെക്കുറിച്ച് ഒരു മണിക്കൂര്‍ പ്രസംഗിച്ചത് ഞെട്ടിച്ചു. കൈരളിയിലേക്കുള്ള മടക്കം അനിവാര്യമാണ്. നല്ല ബന്ധത്തിലാണ് കൈരളിയോട് പിരിഞ്ഞത്. മടങ്ങി വരേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അതിപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളിയുടെ സാരഥ്യം ഏറ്റെടുക്കണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. കൈരളിയുടെ  എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായി ബ്രിട്ടാസ് തിങ്കളാഴ് ചുമതലയേല്‍ക്കും. രണ്ട് വര്‍ഷമായി ഏഷ്യാനെറ്റില്‍ ബിസിനസ് ഹെഡായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ബ്രിട്ടാസ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.