CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 8 Seconds Ago
Breaking Now

62 കോടിയുടെ ആഭരണങ്ങള്‍ ; 13 കോടിയുടെ വാഹനങ്ങള്‍ ; ബച്ചന്‍ ജയ സമ്പാദ്യം ആയിരം കോടി

ബോളിവുഡിലെ ബിഗ്ബിയുടെ സമ്പാദ്യം പുറത്തുവരുന്നു. ആയിരം കോടി രൂപയാണ് ബച്ചനും ഭാര്യ ജയയ്ക്കുമുള്ള സമ്പാദ്യം .

രാജ്യസഭാ എംപിയെന്ന നിലയില്‍ ജയ ബച്ചന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം ഉള്ളത്. ജയയ്ക്ക് 198 കോടിയുടേയും അമിതാഭ് ബച്ചന് 803 കോടിയുടേയും സ്വത്താണ് ഉള്ളത്. പാരിസ്, ലണ്ടന്‍, ദുബായ് തുടങ്ങിയ വിദേശ നഗരങ്ങളില്‍ ഉള്‍പ്പെടെ ഇരുവര്‍ക്കും 19 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ നാലു അക്കൗണ്ടുകളിലായി 6.59 കോടി രൂപയും 15 ബാങ്ക് അക്കൗണ്ടുകളിലായി ബച്ചന് 47.47 കോടി രൂപയുമാണ് നിക്ഷേപം.

62 കോടി വിലമതിക്കുന്ന ആഭരണങ്ങളും ഇവര്‍ക്കുണ്ട്. ഇതില്‍ 36 കോടിയുടെ ആഭരണങ്ങള്‍ അമിതാഭ് ബച്ചന്റെയും 26 കോടിയുടേത് ജയ ബച്ചന്റെതുമാണ്. റോള്‍സ് റോയ്‌സും മൂന്നു മേഴ്‌സിഡസും ഒരു പോര്‍ഷെയും റേഞ്ച് റോവറും ഉള്‍പ്പെടെ 13 കോടി വിലമതിക്കുന്ന വാഹനങ്ങളും സ്വന്തമായുണ്ട്. ടാറ്റാ നാനോയും ഒരു ട്രാക്ടറും ഉള്‍പ്പെടെയുണ്ട് .

3.4 കോടിയും 51 ലക്ഷവും വിലമതിക്കുന്ന ആഡംബര വാച്ചുകളും ഇരുവര്‍ക്കുമുണ്ട് . പേനയുടെ വില 9 ലക്ഷം രൂപ. മുംബൈയ്ക്കും ഡല്‍ഹിയ്ക്കും പുറമേ ഫ്രാന്‍സ്, നോയിഡ, ഭോപ്പാല്‍, പൂനെ, അഹമ്മദാബാദ്, ഗാന്ധി നഗര്‍ എന്നിവിടങ്ങളിലെല്ലാം ഇരുവര്‍ക്കും ഭൂമിയുണ്ട് .

ആറു വര്‍ഷം മുമ്പ് 500 കോടിയായിരുന്നു സമ്പാദ്യം ഇരട്ടിച്ചിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്ന്. അഭിഷേകിന്റെയും മരുമകള്‍ ഐശ്വര്യ റായിയുടേയോ സമ്പാദ്യം ഈ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ് .




കൂടുതല്‍വാര്‍ത്തകള്‍.