പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എടുത്ത നിലപാടിലെ കണിശതയാണ് നിലമ്പൂരില്‍ യുഡിഎഫിന്റെ വിജയരഹസ്യമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കോണ്‍ഗ്രസ് സഹിഷ്ണുത കാണിക്കുന്ന പാര്‍ട്ടിയാണ്. മറ്റൊരു പാര്‍ട്ടിയുണ്ട് വലിയ അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്. ആ പാര്‍ട്ടിക്കെതിരെയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കോഴിക്കോട് ഡിസിസിയില്‍ സികെജി അനുസ്മരണത്തിന്റെ ഭാഗമായി 'നിലമ്പൂര്‍ കേരളത്തോട് പറയുന്നത്' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് നടന്റെ പ്രതികരണം.
അതേസമയം, സുരേഷ് ഗോപി തനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് വേണ്ടി തന്റെ ജീവന്‍ വേണമെങ്കിലും കൊടുക്കും പക്ഷെ വോട്ട് നല്‍കില്ലെന്നും ജോയ് മാത്യു പറഞ്ഞു. നടന്റെ വാക്കുകള്‍ ഇങ്ങനെ,' സുരേഷ് ഗോപി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. തന്റെ ജീവന്‍ കൊടുക്കും. കിഡ്ണി വേണമെങ്കില്‍ അതും നല്‍കും, പക്ഷെ തന്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേത്. അതിനാല്‍ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല'. ജോയ് മാത്യു പറഞ്ഞു.